in , ,

LOVELOVE

സഞ്ജു ഇന്ത്യയുടെ നായകനാവും; പാക് താരത്തിന്റെ പ്രവചനം

ന്യൂസിലാണ്ടിനെതിരെയുള്ള ടി ട്വന്റി പരമ്പര ഇന്ത്യ സ്വന്തമാക്കിയെങ്കിലും മലയാളി താരമായ സഞ്ജു സാംസനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. സഞ്ജുവിനെ ന്യൂസിലാണ്ട് കാണിക്കാൻ വേണ്ടിയിട്ടാണോ ബിസി സിഐകൊണ്ടുപോയത് എന്ന വ്യാപകമായ ചോദ്യങ്ങളും ഇതിനോടൊപ്പം ഉയർന്നു.

ടീമിൽ അർഹതയില്ലാത്ത പലരും കയറി കൂടുമ്പോൾ സഞ്ജുവിനെ എന്തിനാണ് അവഗണിക്കുന്നത് എന്ന ചോദ്യവും ആരാധകരുടെ ഭാഗത്തുനിന്ന് ഉയർന്നിരുന്നു.ഇപ്പോഴിതാ സഞ്ജുവിനെ കുറിച്ചുള്ള വമ്പൻ പ്രവചനവുമായി രംഗത്തു വന്നിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരമായ ഡാനിഷ് കനേരിയ.

സഞ്ജു മികച്ച താരമാണെന്നും നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന റിഷബ് പന്തിനേക്കാൽ നൂറുമടങ്ങ് കേമനാണ് സഞ്ജു സാംസൺ എന്നും ഡാനിഷ് കനേരിയ തൻ്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.

സൂര്യകുമാർ യാദവിനെ പോലെ മികച്ച ഷോട്ടുകൾ കളിക്കാൻ കഴിയുന്നവനാണ് സഞ്ജു സാംസൺ. പക്ഷേ സഞ്ജുവിനെ ഇങ്ങനെ ബെഞ്ചിൽ ഇരുത്താതെ എല്ലാ മത്സരങ്ങളിലും സഞ്ജുവിനെ ഉൾപ്പെടുത്തണമെന്നും ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടു.

2024 ആവുമ്പോഴേക്കും ഇന്ത്യൻ ടീമിൻ്റെ നിർണായക സാനിധ്യമായി സഞ്ജു മാറുമെന്നും ഭാവിയിൽ ഇന്ത്യയുടെ നായക സ്ഥാനത്തേക്ക് വരെ എത്താനുള്ള കഴിവ് സഞ്ജുവിന് ഉണ്ട് എന്നും ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടു.

ഹർദിക് പാണ്ഡ്യയെ ഇന്ത്യൻ ടി ട്വെൻ്റി ടീമിൻ്റെ സ്ഥിരം നായകനാക്കാൻ ഒരുങ്ങുമ്പോൾ ഉപ നായകനായി സഞ്ജുവിനെ പരിഗണിക്കാമെന്നും അദ്ദേഹം മികച്ച നായകത്വം ഉള്ള ഒരു താരമാണ് എന്നും അദ്ദേഹത്തിന് ഇന്ത്യയെ നയിക്കാനുള്ള കഴിവുണ്ട് എന്നും ഡാനിഷ് കനേരിയ തൻ്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

സഹൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ നായകനാവുമോ?

ലോകകപ്പ് കാണാൻ ടിവി വാങ്ങുന്നവരുണ്ട്, എന്നാൽ ലോകകപ്പ് കാണാൻ ഒരു വീട് തന്നെ വാങ്ങിയാലോ; ഈ മലയാളി ആരാധകർ പൊളിയാണ്