in , , ,

LOVELOVE LOLLOL AngryAngry OMGOMG

സഹൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ നായകനാവുമോ?

അഡ്രിയാൻ ലൂണയാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നായകൻ.കഴിഞ്ഞ സീസണിന് സമാനമായി ഈ സീസണിലും ആദ്യം ടീം സ്‌ക്വാഡ് പ്രഖ്യാപിക്കുമ്പോൾ ടീമിന്റെ നായകൻ ജസ്സൽ ആയിരുന്നു. കഴിഞ്ഞ സീസണിൽ പരിക്ക് പറ്റിയാണ് ജെസ്സൽ പുറത്തായതെങ്കിൽ ഈ സീസണിൽ മോശം പ്രകടനത്തെ തുടർന്നാണ് ആദ്യ ഇലവനിൽനിന്ന് അദ്ദേഹം പുറത്തായാത്.

ജെസ്സലിനെക്കാളും ലൂണ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നായകനാകുന്നത് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായിട്ടുള്ള മത്സരഫലങ്ങൾ ഉണ്ടാക്കുന്നു എന്നത് ഒരു വാസ്തവമാണ്.ലൂണയ്ക്ക് കേരളബ്ലാസ്റ്റേഴ്‌സിൽ രണ്ടു വർഷത്തേക്ക് കരാർ കൂടിയുണ്ട്. അതിനു ശേഷം അദ്ദേഹം ടീമിൽ ഉണ്ടാകുമോ ഇല്ലയോ എന്നുള്ളതൊന്നും പറയാൻ സാധിക്കില്ല.

ബ്ലാസ്റ്റേഴ്‌സിന്റെ മാനേജ്‌മെന്റെ അദ്ദേഹത്തിന് പുതിയ കരാർ നൽകാനാണ് സാധ്യത.ഒരു ഇന്ത്യൻ നായകനെ ബ്ലാസ്റ്റേഴ്‌സ് തിരഞ്ഞെടുക്കുമ്പോൾ എന്ത് കൊണ്ടാണ് ജെസ്സലിനെ തിരഞ്ഞെടുക്കുന്നു എന്ന ചോദ്യവും, ജെസ്സലിന് പകരം ഏറ്റവും മികച്ച ഓപ്ഷൻ സഹൽ അബ്ദുൽ സമദ് എന്നാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നിരവധി വർഷങ്ങളിലായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം കൂടിയാണ് സഹൽ അബ്ദുൽ സമദ് എന്നതിനാൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഇന്ത്യൻ നായകനെ തിരഞ്ഞെടുക്കുമ്പോൾ എന്ത് കൊണ്ട് സഹലിനെ തിരഞ്ഞെടുക്കുന്നില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.

ബ്ലാസ്റ്റേഴ്‌സിന്റെ നിർണായകതാരവും ബ്ലാസ്റ്റേഴ്‌സിൽ ഏറ്റവും കൂടുതൽ മത്സരപരിചയമുള്ള സഹൽ വരും സീസണുകളിൽ ബ്ലാസ്റ്റേഴ്സിന്റെ നായകനാവുള്ള സാധ്യതകൾ ഏറെയാണ്.

ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ നാഴികകല്ല് പിന്നിട്ട് സൂപ്പർ താരം

സഞ്ജു ഇന്ത്യയുടെ നായകനാവും; പാക് താരത്തിന്റെ പ്രവചനം