in ,

LOVELOVE

ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ നാഴികകല്ല് പിന്നിട്ട് സൂപ്പർ താരം

മത്സരത്തിൽ വിജയം നേടാൻ സഹായിച്ചതിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ പ്രഭ്ശുകൻ സിങ് ഗിൽ നടത്തിയ പ്രകടനവും അഭിനന്ദനർഹമാണ്. ഈ മത്സരത്തിൽ ക്‌ളീൻഷീറ്റ് നേടിയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ഒരു റെക്കോർഡ് നേട്ടമാണ് ഗിൽ സ്വന്തമാക്കിയത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം റൗണ്ട് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരും സീസണിൽ തോൽവിയറിയാതെ കുതിക്കുന്ന മനോലോ മാർക്കസിന്റെ ഹൈദരാബാദ് എഫ്സിയെ അവരുടെ മൈതാനത്ത് വെച്ച് ഗ്രീക്ക് മുന്നേറ്റനിര താരം ദിമിത്രിയോസ് ഡയമന്റാകോസ് നേടുന്ന ഏകഗോളിൽ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയിരുന്നു.

മത്സരത്തിൽ വിജയം നേടാൻ സഹായിച്ചതിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ പ്രഭ്ശുകൻ സിങ് ഗിൽ നടത്തിയ പ്രകടനവും അഭിനന്ദനർഹമാണ്. ഈ മത്സരത്തിൽ ക്‌ളീൻഷീറ്റ് നേടിയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ഒരു റെക്കോർഡ് നേട്ടമാണ് ഗിൽ സ്വന്തമാക്കിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ക്ളീൻഷീറ്റ് നേടുന്ന ഗോൾകീപ്പർ എന്ന നേട്ടം 9 ക്‌ളീൻഷീറ്റ് നേട്ടത്തോടെയാണ് ഗിൽ നേടിയത്. കഴിഞ്ഞ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിഞ്ഞു കളിക്കുന്ന ഗിൽ 27 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയ കഴിഞ്ഞ ഇന്ത്യൻ സൂപ്പർ സീസണിൽ 20 മത്സരങ്ങളിൽ നിന്ന് 7 ക്‌ളീൻഷീറ്റ് നേടി ഐഎസ്എല്ലിലെ ഗോൾഡൻ ഗ്ലോവ് ജേതാവുമായാണ് ഗിൽ ഈ സീസൺ ആരംഭിച്ചത്, ഇതിനകം തന്നെ 2 ക്‌ളീൻഷീറ്റുകൾ സീസണിൽ നേടാനും 21-കാരനായ ഈ യുവതാരത്തിനു കഴിഞ്ഞിട്ടുണ്ട്.

പഞ്ചാബ് സ്വദേശിയായ താരം 2014-ൽ ചണ്ടീഗഡ് ഫുട്ബോൾ അക്കാഡമിയിലൂടെയാണ് യൂത്ത് കരിയർ ആരംഭിക്കുന്നത്. ഇന്ത്യൻ ആരോസിന് വേണ്ടി സീനിയർ കരിയർ ആരംഭിച്ച താരം ബാംഗ്ലൂരു എഫ്സിയിൽ കുപ്പായമണിഞ്ഞതിനു ശേഷമാണു കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

ഇന്ത്യയുടെ അണ്ടർ 17, 20, 23 ടീമുകളിൽ കളിച്ച ഗിൽ നിലവിൽ ഇന്ത്യയുടെ ദേശീയ സീനിയർ ടീം താരമാണ്. ഇതുവരെ സീനിയർ ടീമിനോടൊപ്പമുള്ള അരങ്ങേറ്റ മത്സരം തുടങ്ങുവാൻ സാധിച്ചില്ലെങ്കിലും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഭാവി കാവൽക്കാരനായി എന്നെന്നേക്കുമായി മാറാനുള്ള സാധ്യതകൾ ഗിലിന് മുന്നിലുണ്ട്.

ഒടുവിൽ സൂചന നൽകി മെസ്സി; നിരാശയോടെ ആരാധകർ

സഹൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ നായകനാവുമോ?