in , ,

ലോകകപ്പ് കാണാൻ ടിവി വാങ്ങുന്നവരുണ്ട്, എന്നാൽ ലോകകപ്പ് കാണാൻ ഒരു വീട് തന്നെ വാങ്ങിയാലോ; ഈ മലയാളി ആരാധകർ പൊളിയാണ്

ലോകകപ്പ് കാണാൻ വേണ്ടി ഒരു ടിവി വാങ്ങിച്ചു എന്നൊക്കെ പറയാറുണ്ട്. എന്നാൽ ലോകകപ്പ് മത്സരങ്ങൾ കാണാൻ ഒരു വീട് തന്നെ വാങ്ങി എന്ന് പറഞ്ഞാലോ. എന്നാൽ അങ്ങനെയൊരു സംഭവം നടന്നിരിക്കുകയാണ് കൊച്ചിയിൽ.

ലോകകപ്പ് കാണാൻ വേണ്ടി ഒരു ടിവി വാങ്ങിച്ചു എന്നൊക്കെ പറയാറുണ്ട്. എന്നാൽ ലോകകപ്പ് മത്സരങ്ങൾ കാണാൻ ഒരു വീട് തന്നെ വാങ്ങി എന്ന് പറഞ്ഞാലോ. എന്നാൽ അങ്ങനെയൊരു സംഭവം നടന്നിരിക്കുകയാണ് കൊച്ചിയിൽ.

കൊച്ചിയിലെ മുണ്ടയ്ക്കമുകൾ സ്വദേശികളായ പതിനേഴ് ചെറുപ്പക്കാർ കൂടി ലോകകപ്പ് കാണാൻ സ്വന്തമാക്കിയത് ഒരു വീടാണ്. 23 ലക്ഷം രൂപ ചെലവഴിച്ചു കൊണ്ടാണ് ഇവർ ഈ വീട് വാങ്ങിയിരിക്കുന്നത്. ഈ പതിനേഴു പേരും ബ്രസീൽ അർജൻ്റീന പോർച്ചുഗൽ എന്നീ ടീമുകളുടെ ആരാധകരാണ്.

പതിനേഴു പേർക്കും ഒന്നിച്ചിരുന്ന് മത്സരങ്ങൾ വീക്ഷിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു വീട് വാങ്ങിച്ചത് എന്നാണ് ഇവർ മാധ്യമങ്ങളോട് പറഞ്ഞത്.

കഴിഞ്ഞ ഇരുപത് വർഷമായി എല്ലാ ലോകകപ്പുകളും ഞങ്ങൾ ഒന്നിച്ചിരുന്നാണ് കാണാറുള്ളത് എന്നും അതിനാൽ തന്നെ ഇത്തവണത്തെ ലോകകപ്പ് കാണാൻ ഒരു വീട് തന്നെ സ്വന്തമായി വാങ്ങാം എന്നുള്ള ഒരു ആശയം ഞങ്ങളിൽ ഉണ്ടാകുകയും ഞങ്ങൾ പണം സ്വരൂപിച്ച് ഒരു വീട് സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു എന്ന് ഈ മരണമാസ് ആരാധകർ പറയുന്നു.

ബ്രസീൽ, അർജൻ്റീന, പോർച്ചുഗൽ ആരാധകരായ ഈ ചെറുപ്പക്കാർ ഇവർ സ്വന്തമാക്കിയ വീടിന് ഈ മൂന്ന് ടീമുകളുടെയും നിറം നൽകിയിട്ടുണ്ട് എന്നുള്ളതാണ് മറ്റൊരു ശ്രദ്ധേയകരമായ കാര്യം.

സഞ്ജു ഇന്ത്യയുടെ നായകനാവും; പാക് താരത്തിന്റെ പ്രവചനം

സ്കലോണിയുടെ അർജന്റീനയെ ഇന്ത്യയും വീഴ്ത്തിയിട്ടുണ്ട്