in

LOVELOVE OMGOMG LOLLOL CryCry AngryAngry

ബാലൻ ഡി ഓർ നേടിയ മെസ്സിയെ പറ്റി PSG പ്രസിഡന്റ്‌ പറഞ്ഞത് ഇങ്ങനെയാണ്…

ലോകത്തിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാൾ ചുവപ്പ്, നീല ജേഴ്‌സിയിൽ കളിക്കുന്നത് കാണുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്

Messi on Lewe

ഫ്രാൻസിലെ പാരിസിൽ വെച്ച് നടന്ന 2021 ബാലൻ ഡി ഓർ പുരസ്‌കാരദാന ചടങ്ങിൽ, തന്റെ കരിയറിലെ ഏഴാമത്തെ ബാലൻ ഡി ഓർ പുരസ്‌കാരമാണ് PSG-യുടെ അർജന്റീന നായകനായ ലിയോ മെസ്സി ഏറ്റുവാങ്ങിയത്. ഫ്രാൻസ് ഫുട്ബോൾ നൽകുന്ന ബാലൻ ഡി ഓർ ആദ്യമായാണ് ഒരു PSG താരം സ്വന്തമാക്കുന്നത്.

2021 ബാലൻ ഡി ഓർ നേടിയ ലിയോ മെസ്സിയെയും, 2021-ലെ മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി സ്വന്തമാക്കിയ PSG യുടെ ഇറ്റാലിയൻ ഗോൾ കീപ്പറായ ജിയാൻലൂഗി ഡോണരുമ്മയെയും വാനോളം പ്രശംസിച്ചിരിക്കുകയാണ് PSG പ്രസിഡന്റായ നാസർ അൽ ഖലീഫി.

Messi on Lewe

“ഞാൻ ലിയോയെ ഊഷ്മളമായി അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ കളിക്കാരിലൊരാൾ ഏറ്റവും അഭിമാനകരവും മോഹിപ്പിക്കുന്നതുമായ നേട്ടം ( ബാലൻ ഡി ഓർ പുരസ്‌കാരം) നേടിയത് ക്ലബ്ബിന് വലിയ അഭിമാനമാണ്. “

“ലിയോ, അദ്ദേഹത്തെ തന്നെ ഫുട്ബോൾ ചരിത്രത്തിൽ കുറച്ചുകൂടി കൂടുതൽ അടയാളപ്പെടുത്തി. ലോകമെമ്പാടുമുള്ള ഞങ്ങളുടെ എല്ലാ പിന്തുണക്കാരും എന്ന നിലയിൽ, ലോകത്തിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാൾ ചുവപ്പ്, നീല ജേഴ്‌സിയിൽ കളിക്കുന്നത് കാണുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.” – എന്നാണ് PSG പ്രസിഡന്റ്‌ പറഞ്ഞത്.

മികച്ച ഗോൾ കീപ്പർക്ക് നൽകുന്ന യാഷിൻ ട്രോഫി നേടിയത് PSG യുടെ ഇറ്റാലിയൻ ഗോൾ ഗീപ്പറായ ജിയാൻലൂഗി ഡോണരുമ്മയാണ്. ഇറ്റലിക്കൊപ്പം 2020 യൂറോ കിരീടം നേടിയതും ഗോൾ പോസ്റ്റിനു മുന്നിൽ ഈ വർഷം നടത്തിയ മികച്ച പ്രകടനവും, 2021-ലെ യാഷിൻ ട്രോഫി ജിയാൻലൂഗി ഡോണരുമ്മക്ക് ലഭിക്കുന്നതിൽ നിർണായക നേട്ടങ്ങളായിരുന്നു.

“ജിയാൻലൂഗി ഡോണരുമ്മ, യാഷിൻ ട്രോഫി നേടിയതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. 22-ാം വയസ്സിൽ ഈ ട്രോഫി ഉയർത്തുന്നത് അസാധാരണമായ ഒരു നേട്ടമാണ്, വരും സീസണുകളിൽ പാരീസ് സെന്റ് ജെർമെയ്ന്റെ പദ്ധതികളുടെ വിജയത്തിന് അദ്ദേഹം വളരെയധികം സംഭാവന നൽകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.” – നാസർ അൽ ഖലീഫി പറഞ്ഞു.

ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ നേടിയ 10 താരങ്ങൾ ഇവരാണ്…

നെയ്മറിന്റെ കാര്യത്തിൽ സങ്കടം പ്രകടിപ്പിച്ച് PSG പരിശീലകൻ പറഞ്ഞത് ഇങ്ങനെയാണ്…