in , , ,

AngryAngry CryCry

റയലിനെ നേരിടാനൊരുങ്ങുന്ന പിസ്ജിക്ക് തിരിച്ചടി, സൂപ്പർ താരത്തിന് വീണ്ടും പരിക്ക്

കരിയറിന്റെ ഭൂരിഭാഗം സമയവും റയൽ മാഡ്രിഡിനൊപ്പം ചെലവഴിച്ചിട്ടുള്ള, ക്ലബ്ബുമായും ആരാധകരുമായും അതുല്യമായ ആത്മബന്ധമുള്ള സെർജിയോ റാമോസ് റയൽ മാഡ്രിഡിനെതിരെ പിസ്ജിക്ക് വേണ്ടി ഫെബ്രുവരി 15-ന് പാർക് ഡെസ് പ്രിൻസസിൽ വെച്ച് നടക്കുന്ന ആദ്യ പാദ മത്സരം കളിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്

റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നേരിടാനൊരുങ്ങുന്ന പിസ്ജിക്ക് തിരിച്ചടിയായി സൂപ്പർ താരത്തിന്റെ പരിക്ക്. സ്പാനിഷ് താരമായ സെർജിയോ റാമോസാണ് വീണ്ടും പരിക്കിന്റെ പിടിയിലായത്. നേരത്തെ 2021-2022 സീസണിന്റെ തുടക്കത്തിൽ പരിക്ക് കാരണം നിരവധി മത്സരങ്ങൾ 35-കാരന് നഷ്ടമായിരുന്നു.

New members of PSG

കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡ്‌ വിട്ടുകൊണ്ട് ഫ്രീ ട്രാൻസ്ഫറിൽ പാരിസ് സെന്റ് ജർമയിനിലെത്തിയ സെർജിയോ റാമോസ് പരിക്ക് കാരണം പിസ്ജി അരങ്ങേറ്റം വൈകിയാണ് നടത്തിയത്. പിന്നീട് ഈയിടെ പരിക്ക് മാറി പിസ്ജിക്ക് വേണ്ടി വിരലിലെണ്ണാവുന്ന മത്സരങ്ങൾ മാത്രമാണ് മുൻ റയൽ മാഡ്രിഡ്‌ നായകൻ കളിച്ചിട്ടുള്ളത്.

ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയന്റെ റിപ്പോർട്ടുകൾ പ്രകാരം താരത്തിന് പരിശീലനത്തിനിടെ പേശി പ്രശ്നമാണ് (മസിൽ ഇഞ്ചുറി) ഉണ്ടായിരിക്കുന്നത്. ഇത് ശ്രദ്ധയിൽ പെടുകയും സെർജിയോ റാമോസ് പിസ്ജിയുടെ പരിശീലന സെക്ഷൻ നേരത്തെ ഉപേക്ഷിക്കുകയും ചെയ്തതായി ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.

തന്റെ കരിയറിന്റെ ഭൂരിഭാഗം സമയവും റയൽ മാഡ്രിഡിനൊപ്പം ചെലവഴിച്ചിട്ടുള്ള, ക്ലബ്ബുമായും ആരാധകരുമായും അതുല്യമായ ആത്മബന്ധമുള്ള സെർജിയോ റാമോസ് റയൽ മാഡ്രിഡിനെതിരെ പിസ്ജിക്ക് വേണ്ടി ഫെബ്രുവരി 15-ന് പാർക് ഡെസ് പ്രിൻസസിൽ വെച്ച് നടക്കുന്ന ആദ്യ പാദ മത്സരം കളിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

രണ്ടാം പാദ മത്സരം മാർച്ച്‌ 9-ന് റയൽ മാഡ്രിഡിന്റെ സ്റ്റേഡിയമായ സാന്റിയാഗോ ബെർണബുവിൽ വെച്ചാണ് അരങ്ങേറുന്നത്, ക്ലബ്ബ്‌ വിട്ടതിനു ശേഷം സാന്റിയാഗോ ബെർണബുവിലേക്കുള്ള ഒരു തിരിച്ചുവരവ് കൂടിയായിരിക്കും സെർജിയോ റാമോസിനിത്. അതേസമയം റയൽ മാഡ്രിഡ്‌ ആരാധകർ റാമോസിനെ വരവേൽക്കുന്ന രീതി എങ്ങനെയാണെന്ന് കണ്ടറിയണം.

ഗ്രീൻവുഡിന്റെ ഭാവി ഇനിയെന്ത്, ഗുരുതര ആരോപണവുമായി പെൺകുട്ടി …

എന്തുകൊണ്ട് തന്റെ മകന് റൊണാൾഡോ ഫോൺ നൽകുന്നില്ല?? യുവതലമുറക്ക് ഉത്തരവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ