in , ,

LOVELOVE

ബാഴ്സയിലെ പഴയ മെസ്സിയെ ഇനി നമുക്ക് കാണാം – ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റ്

ലയണൽ മെസ്സി ലീഗ് വണ്ണിന്റെ നിലവാരത്തിലല്ല നിലവിൽ കളിക്കുന്നത് എന്നത് ശെരിയാണ്, എന്നാൽ മറുഭാഗത്ത് അദ്ദേഹം ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം നടത്തുന്നു. വരുന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ലയണൽ മെസ്സി കൂടുതൽ നിർണ്ണായകമായ പ്രകടനം നടത്തുമെന്ന് എനിക്ക് ബോധ്യമുണ്ട്.”

Messi UCL record for PSG

എഫ്സി ബാഴ്സലോണയിൽ നിന്ന് ഫ്രഞ്ച് ക്ലബ്ബായ പിസ്ജിയിലെത്തിയതിനു ശേഷം സൂപ്പർ താരം ലയണൽ മെസ്സിക്ക് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിട്ടില്ല. ലീഗ് വണ്ണിൽ ഇതുവരെ കളിച്ച 12 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ അർജന്റീന നായകന്റെ സമ്പാദ്യം. എങ്കിലും ചാമ്പ്യൻസ് ലീഗിൽ പ്രതീക്ഷിച്ച പ്രകടനം താരം കാഴ്ച വെക്കുന്നുണ്ട്, അഞ്ച് UCL ഗോളുകളാണ് പിസ്ജി ജേഴ്സിയിൽ മെസ്സി നേടിയിട്ടുള്ളത്.

Messi UCL record for PSG

ഈ സീസൺ യൂറോപ്യൻ ഫുട്ബോൾ പാതിദൂരം പിന്നിട്ടു കഴിഞ്ഞു, എങ്കിലും സീസണിന്റെ രണ്ടാം പകുതിയിൽ ബാഴ്സയിലെ പഴയ മെസ്സിയെ നമുക്ക് കാണാൻ കഴിയുമെന്ന് പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റായ ബിക്സെന്റെ ലിസാറാസു. ടെലിഫൂറ്റുമായുള്ള ഒരു സെഗ്മെന്റിനിടെയാണ് ലിസാറാസു തന്റെ അഭിപ്രായങ്ങൾ പറയുന്നത്.

“ഈ സീസണിന്റെ രണ്ടാം പകുതിയിൽ, ബാഴ്സലോണയിലുള്ള പഴയ മെസ്സിയെ പോലെ പിസ്ജിക്കൊപ്പം മെസ്സി മികച്ച താരമാകുമെന്ന് ഞാൻ കരുതുന്നു. ബാഴ്സലോണ ടീം ലയണൽ മെസ്സിക്ക് അനുയോജ്യമായ രീതിയിലാണ് കളിക്കുന്നത് എന്ന കാര്യം ശെരി തന്നെയാണ്. ഇപ്പോൾ അദ്ദേഹം പിസ്ജിയുമായി പൊരുത്തപ്പെട്ടു വരികയാണ്. അദ്ദേഹം ബാഴ്സലോണയിൽ 20 വർഷത്തോളം ചെലവഴിച്ചു, അതിനാൽ തന്നെ ബാഴ്സയിൽ നിന്നുള്ള വിടവാങ്ങൽ അദ്ദേഹത്തിൽ കൺഫ്യൂഷൻ, ടെൻഷൻ തുടങ്ങിയവ ഉണ്ടാകുന്നതിനു കാരണമായിട്ടുണ്ട്.”

“ലയണൽ മെസ്സി ലീഗ് വണ്ണിന്റെ നിലവാരത്തിലല്ല നിലവിൽ കളിക്കുന്നത് എന്നത് ശെരിയാണ്, എന്നാൽ മറുഭാഗത്ത് അദ്ദേഹം ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം നടത്തുന്നു. വരുന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ലയണൽ മെസ്സി കൂടുതൽ നിർണ്ണായകമായ പ്രകടനം നടത്തുമെന്ന് എനിക്ക് ബോധ്യമുണ്ട്.” – ലിസാറാസു പറഞ്ഞു.

KL Rahul.

തന്നിലെ നേതൃത മികവിൽ തനിക്കു വിശ്വാസമുണ്ടെന്നു കെ ൽ രാഹുൽ..

PSG വിട്ട് ബാഴ്സയിൽ വീണ്ടും ചേരാൻ തീരുമാനിക്കാൻ കാരണം ഇതാണ്.. വെളിപ്പെടുത്തലുമായി നെയ്മർ ജൂനിയർ