in

LOVELOVE LOLLOL

സ്റ്റേഡിയത്തിൽ വരാത്ത ആരാധകർക്കെതിരെ കെ പി രാഹുൽ.

തുടർച്ചയായി അഞ്ചു മത്സരങ്ങൾക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഒരു മത്സരം വിജയിച്ചത്. കൊച്ചിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ രണ്ട് ഗോളുകൾക്ക് പുറകെ പോയതിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ അത്ഭുതകരമായ തിരിച്ചു വരവ്. നാല് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി സകായിയാണ് ഗോൾ വേട്ട ആരംഭിച്ചത്.

തുടർന്ന് ഡിമിയുടെ ഇരട്ട ഗോളിൽ ബ്ലാസ്റ്റേഴ്‌സ് ലീഡ് എടുത്തു. ഫെഡോർ ബ്ലാസ്റ്റേഴ്‌സ് വിജയം ഉറപ്പിച്ച നാലാമത്തെ ഗോളും സ്വന്തമാക്കി. എന്നാൽ സ്റ്റേഡിയത്തിൽ പൊതുവെ ആരാധകർ കുറവായിരുന്നു.അത് കൊണ്ട് തന്നെ ഇപ്പോൾ സ്റ്റേഡിയത്തിൽ വരാത്ത ആരാധകരെ ട്രോളിയിരിക്കുകയാണ് രാഹുൽ

തന്റെ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങൾ ലോകക്കപ്പ് ഒന്നും ജയിച്ചിട്ടില്ലെന്ന് അറിയാം. എന്നാൽ സ്റ്റേഡിയത്തിൽ വരാത്ത ഫാൻസിന് വേണ്ടി രണ്ടര മിനിറ്റ് നിശബ്ദത ആചരിക്കാം. ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സകായുടെ വെടിയുണ്ട ഫ്രീ കിക്ക് ഗോൾ🔥; ബ്ലാസ്റ്റേഴ്‌സിന് മത്സരത്തിലേക്ക് തിരിച്ചു വരാൻ ഊർജ്ജം നൽകിയ ഗോൾ 🥵… വീഡിയോ കാണാം…

കേരള ബ്ലാസ്റ്റേഴ്സിനും എഫ്സി ഗോവക്കും ഇതെന്ത് പറ്റി? രണ്ട് ടീമുകൾക്കും തീരെ ഭാഗ്യമില്ലേ?