in , , , ,

LOVELOVE

സകായുടെ വെടിയുണ്ട ഫ്രീ കിക്ക് ഗോൾ🔥; ബ്ലാസ്റ്റേഴ്‌സിന് മത്സരത്തിലേക്ക് തിരിച്ചു വരാൻ ഊർജ്ജം നൽകിയ ഗോൾ 🥵… വീഡിയോ കാണാം…

ഇന്ത്യൻ സൂപ്പർ ലീഗിലെ തുടർച്ചയായ തോൽവികൾക്ക്‌ ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഇവാനാശാന്റെ ചുണക്കുട്ടികൾ ഗോവയെ നാലിനെതിരെ രണ്ട് ഗോളുകൾക്ക്‌ വീഴ്ത്തി.

ആദ്യ പകുതിയിൽ രണ്ട് ഗോൾ വഴങ്ങിയത് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ തകർപ്പൻ തിരിച്ചുവരവ്. ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോൾ നേടി ഗോവ ലീഡിലെത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങളെല്ലാം തല തിരിഞ്ഞു.

രണ്ടാം പകുതിയിൽ നാല് ഗോൾ നേടി ബ്ലാസ്റ്റേഴ്‌സ് മത്സരം ജയിക്കുകയായിരുന്നു. ഇതിൽ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചുവരാൻ ഏറ്റവും കൂടുതൽ ഊർജ്ജം നൽകിയത് ബ്ലാസ്റ്റേഴ്‌സ് താരം ഡെയ്സുകെ സകായുടെ വെടിയുണ്ട ഫ്രീ കിക്ക് ഗോളാണ്.

51ആം മിനുറ്റിൽ പെനാൽറ്റി ബോക്സിന്റെ തൊട്ട് മുൻപിൽ വെച്ച് ഡിമിട്രിയോസിനെ ഫൗൾ ചെയ്തതിനെ തുടർന്ന് ലഭിച്ച ഫ്രീ കിക്കാണ് താരം ലക്ഷ്യതെത്തിച്ചത്. താരം തുടുത്ത ഷോട്ട് ഗോളിയെയും വീഴ്ത്തി ലെഫ്റ്റ് ബാറിനെ തട്ടി ഗോളാവുകയായിരുന്നു. താരം നേടിയ ഫ്രീ കിക്ക് ഗോളിന്റെ വീഡിയോ ഇതാ…

കൊച്ചിയിൽ വന്നു തീർക്കാമെന്ന് കരുതിയോടാ..ബ്ലാസ്റ്റേഴ്‌സ് വലയിൽ കിടന്നവനെ എയറിൽ കയറ്റി ആരാധകർ🥵🔥

സ്റ്റേഡിയത്തിൽ വരാത്ത ആരാധകർക്കെതിരെ കെ പി രാഹുൽ.