in ,

LOVELOVE

കൊച്ചിയിൽ വന്നു തീർക്കാമെന്ന് കരുതിയോടാ..ബ്ലാസ്റ്റേഴ്‌സ് വലയിൽ കിടന്നവനെ എയറിൽ കയറ്റി ആരാധകർ🥵🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഹോം സ്റ്റേഡിയത്തിൽ അവരെ തകർക്കുവാൻ ചെന്ന മനോലോ മാർക്കസിന്റെ എഫ്സി ഗോവക്ക് അപ്രതീക്ഷിതമായ തോൽവിയാണ് കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിൽ നിന്നും ലഭിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഹോം സ്റ്റേഡിയത്തിൽ അവരെ തകർക്കുവാൻ ചെന്ന മനോലോ മാർക്കസിന്റെ എഫ്സി ഗോവക്ക് അപ്രതീക്ഷിതമായ തോൽവിയാണ് കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിൽ നിന്നും ലഭിച്ചത്.

ആദ്യ പകുതിയിൽ രണ്ടു ഗോളുകൾ സ്കോർ ചെയ്തു തുടങ്ങിയ ഗോവക്കെതിരെ രണ്ടാം പകുതിയിൽ നാലു ഗോളുകൾ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയത്. ഏഴാം ബോർജസിന്റെ ഗോളിലും 17 മിനിറ്റിൽ യാസിർന്റെ ഗോളിലും എഫ്സി ഗോവ ലീഡ് നേടിയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ തോൽപിച്ചെന്നാണ് ഗോവ താരങ്ങൾ കരുതിയത്.

രണ്ടാം ഗോൾ നേടിയ യാസിർ ബ്ലാസ്റ്റേഴ്സിന്റെ വലയിൽ കിടന്ന്കൊണ്ട് സെലിബ്രേഷൻ നടത്തുന്നതും നമ്മൾ കണ്ടു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചി സ്റ്റേഡിയത്തിൽ വച്ച് വിജയം നേടിയെന്ന് ധരിച്ചു നേരത്തെ ആഘോഷം തുടങ്ങിയ ഗോവ താരങ്ങൾക്ക് കിടിലം മറുപടി നൽകുന്നതായിരുന്നു രണ്ടാം പകുതിയിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം. മത്സരം തോറ്റത്തോടെ ബ്ലാസ്റ്റേഴ്‌സ് വലയിൽ ആഘോഷം നടത്തിയ യാസിറിന് നിരവധി ട്രോളുകളാണ് ലഭിക്കുന്നത്.

ജാപ്പനീസ് താരമായ സകായിയുടെ തകർപ്പൻ ഫ്രീകിക്കിലൂടെ ഗോൾ നേടി തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഗ്രീക്ക് സൂപ്പർതാരമായ ദിമിത്രിയോസിന്റെ ഇരട്ടഗോളിലും യൂറോപ്പ്യൻ സൂപ്പർ താരമായ ഫെഡറിന്റെ ആദ്യ ഗോളിലൂടെയും നാല് ഗോളുകൾ ഗോവൻ വലയിൽ നിക്ഷേപിച്ചു. ഇതോടെ പോയിന്റ് ടേബിളിലും ഗോവയെ മറികടന്നു കൊണ്ട് നാലാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്സിനായി.

ഇങ്ങനെ പോയാൽ അടുത്ത കളിയും തോൽക്കും🥵താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി കോച്ച്..

സകായുടെ വെടിയുണ്ട ഫ്രീ കിക്ക് ഗോൾ🔥; ബ്ലാസ്റ്റേഴ്‌സിന് മത്സരത്തിലേക്ക് തിരിച്ചു വരാൻ ഊർജ്ജം നൽകിയ ഗോൾ 🥵… വീഡിയോ കാണാം…