in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഇങ്ങനെ പോയാൽ അടുത്ത കളിയും തോൽക്കും🥵താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി കോച്ച്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഹോം സ്റ്റേഡിയത്തിൽ അവരെ തകർക്കുവാൻ ചെന്ന മനോലോ മാർക്കസിന്റെ എഫ്സി ഗോവക്ക് അപ്രതീക്ഷിതമായ തോൽവിയാണ് കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിൽ നിന്നും ലഭിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഹോം സ്റ്റേഡിയത്തിൽ അവരെ തകർക്കുവാൻ ചെന്ന മനോലോ മാർക്കസിന്റെ എഫ്സി ഗോവക്ക് അപ്രതീക്ഷിതമായ തോൽവിയാണ് കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിൽ നിന്നും ലഭിച്ചത്. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾ സ്കോർ ചെയ്തു തുടങ്ങിയ ഗോവക്കെതിരെ രണ്ടാം പകുതിയിൽ നാലു ഗോളുകൾ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയത്.

ഈ മത്സരം പരാജയപ്പെട്ടതോടെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തുടർച്ചയായി മൂന്നാമത്തെ മത്സരവും പരാജയം വഴങ്ങിയ എഫ് സി ഗോവ ഷീൽഡ് ട്രോഫി ഫേവറിറ്റ് എന്ന സ്ഥാനത് നിന്നാണ് തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം അഞ്ചാം സ്ഥാനത്തേക്ക് കൂപ്പ് കുത്തുന്നത്. ബ്ലാസ്റ്റേഴ്സിനെതിരെ രണ്ടാം പകുതിയിൽ കളിച്ച കളിയാണ് ഇനിയും കളിക്കാൻ പോകുന്നതെങ്കിൽ അടുത്ത മത്സരങ്ങളിലും തീർച്ചയായും പരാജയപ്പെടുമെന്ന് ഗോവ പരിശീലകൻ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

“ഞങ്ങൾ രണ്ടാം പകുതിയിൽ കളിച്ച കളിയാണ് ഇനിയും കളിക്കാൻ പോകുന്നത് എങ്കിൽ തീർച്ചയായും അടുത്ത മത്സരത്തിൽ തുടർച്ചയായ നാലാമത്തെ തോൽവിയും ഞങ്ങൾ നേരിടും. ഈ മത്സരത്തിലെ റിസൾട്ട് ഞങ്ങളെ ബുദ്ദിമുട്ടിച്ചേക്കാം, പക്ഷെ ഞങ്ങൾ പ്രഫഷണൽസാണ് അടുത്ത മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു മുംബൈയെ നേരിടണം.” – മനോലോ മാർക്കസ് പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ എഫ്സി ഗോവ vs മുംബൈ സിറ്റി എഫ്സിയെ നേരിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നേരിടുന്നത് ബാംഗ്ലൂരു എഫ്സിയെയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം ആരംഭിച്ചപ്പോൾ പോയിന്റ് ടേബിളിൽ ടോപ്പ് സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന ബ്ലാസ്റ്റേഴ്സും ഗോവയും നിലവിൽ നാലും അഞ്ചും സ്ഥാനങ്ങളിലാണ്.

അവിശ്വാസം വിനയായി; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നഷ്ടമായത് വൻ സുവർണാവസരം

കൊച്ചിയിൽ വന്നു തീർക്കാമെന്ന് കരുതിയോടാ..ബ്ലാസ്റ്റേഴ്‌സ് വലയിൽ കിടന്നവനെ എയറിൽ കയറ്റി ആരാധകർ🥵🔥