in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

കേരള ബ്ലാസ്റ്റേഴ്സിനും എഫ്സി ഗോവക്കും ഇതെന്ത് പറ്റി? രണ്ട് ടീമുകൾക്കും തീരെ ഭാഗ്യമില്ലേ?

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ആദ്യ പകുതി 2023ൽ അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരും ഏറ്റവും മികച്ച ടീമും. എന്നാൽ സൂപ്പർ കപ്പിന് ശേഷമുള്ള ഐ എസ് എൽ മത്സരങ്ങളിൽ തുടർച്ചയായി പരാജയങ്ങൾ നേരിട്ട ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ കൂടാതെ ശക്തരായ എഫ് സി ഗോവ ആയിരുന്നു ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി ആദ്യ സ്ഥാനങ്ങളിൽ ഉണ്ടായിരുന്നത്.ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഷീൽഡ് ട്രോഫിയിലേക്ക് പരസ്പരം മത്സരത്തോടെ ഗോവയും ബ്ലാസ്റ്റേഴ്സും കുതിക്കുമെന്ന് തോന്നിച്ച നിമിഷങ്ങളിലാണ് വമ്പൻ തിരിച്ചടികൾ ഏൽക്കുന്നത്.

ഐ എസ് എൽ ടൂർണമെന്റിലെ തുടർച്ചയായ മൂന്ന് മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടതോടെ മറ്റു ടീമുകൾ ബ്ലാസ്റ്റേഴ്സിന് മുന്നിൽ എത്തി, എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മാത്രമല്ല എഫ്സി ഗോവയും തുടർച്ചയായ പരാജയങ്ങളാണ് നിലവിൽ നേരിടുന്നത്.

ബ്ലാസ്റ്റേഴ്സുമായി നടന്ന മത്സരത്തിൽ ഗോവ പരാജയപ്പെട്ടതോടെ തുടർച്ചയായ മൂന്നാം മത്സരവും പരാജയം രചിച്ച ഗോവ ബ്ലാസ്റ്റേഴ്സിന് പിന്നിൽ അഞ്ചാം സ്ഥാനത്തെക്കാണ് പിന്തള്ളപ്പെട്ടത്. രണ്ട് ടീമുകളെയും പരിക്കുകൾ നന്നായി വലക്കുന്നുണ്ടെങ്കിലും ഒഴികഴിവുകൾ പറയാതെ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ വിജയിച്ചു ലക്ഷ്യങ്ങളിലേക്ക് മുന്നേറുക എന്നത് മാത്രമാണ് മുന്നിലുള്ള ഏകവഴി.

സ്റ്റേഡിയത്തിൽ വരാത്ത ആരാധകർക്കെതിരെ കെ പി രാഹുൽ.

ഡബിൾ ബാരലായി ദിമി, ഡയസിനെ ഏറെ പിന്നിലാക്കി നമ്മുടെ ചെക്കൻ ഇത്തവണ കുതിക്കുകയാണ്😍🔥