in ,

LOVELOVE OMGOMG LOLLOL

ഡബിൾ ബാരലായി ദിമി, ഡയസിനെ ഏറെ പിന്നിലാക്കി നമ്മുടെ ചെക്കൻ ഇത്തവണ കുതിക്കുകയാണ്😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്വന്തം സ്റ്റേഡിയത്തിൽ ആരാധകർക്ക് മുന്നിൽ രോമാഞ്ചം കൊള്ളിക്കുന്ന തിരിച്ചുവരവ് വിജയമാണ് എഫ് സി ഗോവയ്ക്കെതിരെ സ്വന്തമാക്കിയത്. ആദ്യപകുതിയിൽ രണ്ടു ഗോളുകൾക്ക് പിറകിൽ പോയ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്നതോടെ നാലു ഗോളുകളാണ് ഗോവൻ വലയിൽ നിക്ഷേപിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ കഴിഞ്ഞ മത്സരം ചെന്നൈയിൻ എഫ്സിക്കെതിരെ പരിക്ക് കാരണം നഷ്ടമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഗ്രീക്ക് സൂപ്പർതാരമായ ദിമിത്രിയോസ് ഡയമന്റാകോസ് ഗോവക്കെതിരായ മത്സരത്തിൽ തിരിച്ചു വന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി ഇരട്ട ഗോളുകളും അസിസ്റ്റുമാണ് മത്സരത്തിൽ സ്വന്തമാക്കിയത്.

ഈ മത്സരത്തിൽ ഇരട്ട ഗോളുകൾ സ്വന്തമാക്കിയതോടെ ഐ എസ് എൽ സീസണിലെ ഏറ്റവും മികച്ച ടോപ് സ്കോറർ ലിസ്റ്റിൽ കനത്ത പോരാട്ടം തുടരുകയാണ്. ഐഎസ്എൽ സീസണിൽ 6 ഗോളുകൾ വീതം നേടിയ ഡാനിയൽ ചീമ, ഡീഗോ മോറിസിയോ, മോഹൻ ബഗാൻ താരങ്ങളായ ദിമിത്രി, ജെസൺ കമ്മിങ്സൻ, മുംബൈ സിറ്റിയുടെ ഡയസ് എന്നിവരാണ് യഥാക്രമം നാലാം സ്ഥാനം പങ്കിടുന്നത്.

ഏഴു ഗോളുകൾ സ്വന്തമാക്കിയ ഈസ്റ്റ് ബംഗാൾ താരം ക്‌ളീറ്റൻ സിൽവ മൂന്നാം സ്ഥാനത്തുള്ളപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി താരമായ ദിമിത്രിയോസ് ഡയമന്റാകോസ് പത്തു ഗോളുകൾ സ്വന്തമാക്കി രണ്ടാം സ്ഥാനത്താണുള്ളത്. അതേസമയം നിലവിൽ ഐഎസ്എൽ ടോപ് സ്കോർ ലിസ്റ്റിൽ മുന്നേറുന്നത് 11 ഗോളുകൾ നേടിയ ഒഡീഷ്യ എഫ്സിയുടെ റോയി കൃഷ്ണയാണ്.

കേരള ബ്ലാസ്റ്റേഴ്സിനും എഫ്സി ഗോവക്കും ഇതെന്ത് പറ്റി? രണ്ട് ടീമുകൾക്കും തീരെ ഭാഗ്യമില്ലേ?

ദിമി ബ്ലാസ്റ്റേഴ്സിൽ സേഫല്ല!!