in , , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

ദിമി ബ്ലാസ്റ്റേഴ്സിൽ സേഫല്ല!!

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടോപ് സ്കോററാണ് ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് മാന്ത്രികൻ ദിമിത്രി ദയമന്തകോസ്. ഇന്നലെ എഫ്സി ഗോവയ്‌ക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഉജ്ജ്വല തിരിച്ച് വരവ് നടത്തിയപ്പോൾ അതിൽ നിർണായക പങ്ക് വഹിച്ച താരം കൂടിയാണ് ദിമി. ബ്ലാസ്‌റ്റേഴ്‌സിനെ മത്സരത്തിൽ ഒപ്പമെത്തിച്ചതും മൂന്നാം ഗോൾ നേടിയതും ദിമി തന്നെയാണ്.

എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ അവിഭാജ്യ ഘടകമായ താരം ബ്ലാസ്റ്റേഴ്സിൽ എത്രമാത്രം സേഫ് ആണെന്ന് കൂടി നമ്മൾ ചിന്തിക്കേണ്ടതുണ്ട്. പറഞ്ഞ് വരുന്നത് താരത്തിന്റെ കരാർ കാലാവധി തന്നെയാണ്. കരാർ പ്രകാരം ഈ സീസൺ അവസാനത്തോട് കൂടി താരവും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള കരാർ അവസാനിക്കും.

കരാർ പുതുക്കിയാൽ മാത്രമേ താരം അടുത്ത സീസണിൽ മഞ്ഞപ്പടയ്‌ക്കൊപ്പമുണ്ടാവുകയുള്ളു. എന്നാൽ താരത്തിന്റെ കരാർ ദീർഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു അപ്‌ഡേഷനും നിലവിൽ ലഭ്യമല്ല. താരം ബ്ലാസ്റ്റേഴ്‌സുമായി കരാർ പുതുക്കിയതായും വിവരമില്ല.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മാത്രമല്ല, ഐഎസ്എല്ലിലെ തന്നെ മികച്ച താരമാണ് ദിമി. ഐഎസ്എല്ലിലെ തന്നെ മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ ദിമി ബ്ലാസ്റ്റേഴ്സിൽ കരാറിന്റെ അവസാന സമയത്ത് എത്തുമ്പോൾ താരത്തിന് പിന്നാലെ ഐഎസ്എല്ലിലെ മറ്റു ക്ലബ്ബുകൾ കൂടി ഉണ്ടാവുമെന്നത് ഉറപ്പാണ്.

പ്രായം 30 ലേക്ക് കടന്ന താരത്തിന് ഇനി കുറച്ച് വര്ഷം മാത്രമേ പന്ത് തട്ടാനാവുകയുള്ളു. അതിനാൽ കൂടുതൽ സാമ്പത്തിക വാഗ്ദാനം ലഭിക്കുന്ന സ്ഥലത്തേക്ക് ദിമി പോയാലും അത്ഭുതപ്പെടാനില്ല. എന്നാൽ ബ്ലാസ്റ്റേഴ്‌സ് താരത്തിന് കൂടുതൽ സാമ്പത്തിക ഭദ്രതയുള്ള കരാർ നൽകട്ടെ എന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രാർത്ഥന.

ഡബിൾ ബാരലായി ദിമി, ഡയസിനെ ഏറെ പിന്നിലാക്കി നമ്മുടെ ചെക്കൻ ഇത്തവണ കുതിക്കുകയാണ്😍🔥

പരിക്ക് കാരണം സീസൺ പുറത്തായെങ്കിലും ഐഎസ്എലിൽ അഡ്രിയാൻ ലൂണയുടെ കാൽപാദങ്ങൾ ഇപ്പോഴുമുണ്ട്😍🔥