in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

പരിക്ക് കാരണം സീസൺ പുറത്തായെങ്കിലും ഐഎസ്എലിൽ അഡ്രിയാൻ ലൂണയുടെ കാൽപാദങ്ങൾ ഇപ്പോഴുമുണ്ട്😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്വന്തം സ്റ്റേഡിയത്തിൽ ആരാധകർക്ക് മുന്നിൽ രോമാഞ്ചം കൊള്ളിക്കുന്ന തിരിച്ചുവരവ് വിജയമാണ് എഫ് സി ഗോവയ്ക്കെതിരെ സ്വന്തമാക്കിയത്. ആദ്യപകുതിയിൽ രണ്ടു ഗോളുകൾക്ക് പിറകിൽ പോയ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്നതോടെ നാലു ഗോളുകളാണ് ഗോവൻ വലയിൽ നിക്ഷേപിച്ചത്.

മത്സരത്തിൽ ഇരട്ട ഗോളുകൾ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സൂപ്പർ താരമായ ദിമിത്രിയോസ് ഡയമന്റാകോസ് ഐഎസ്എൽ സീസണിലെ ടോപ് സ്കോറർ ലിസ്റ്റിൽ പത്തു ഗോളുകളുമായി രണ്ടാം സ്ഥാനത്തേത്തിയിട്ടുണ്ട്. 11 ഗോളുകൾ സ്വന്തമാക്കിയ ഒഡീഷയുടെ റോയ് കൃഷ്ണയാണ് നിലവിൽ ഒന്നാം സ്ഥാനത്ത് മുന്നേറുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ അസിസ്റ്റുകളുടെ ലിസ്റ്റിൽ നോക്കുകയാണെങ്കിൽ നാലു വീതം അസിസ്റ്റുകൾ സ്വന്തമാക്കിയ അഡ്രിയാൻ ലൂണ, സഹൽ, ചാങ്തെ തുടങ്ങിയ താരങ്ങൾ രണ്ടാം സ്ഥാനത്താണ്. ഐഎസ്എൽ സീസണിൽ അഞ്ച് അസിസ്റ്റുകൾ സ്വന്തമാക്കിയ ചെന്നൈയിൻ എഫ്സിയുടെ താരമായ റാഫേൽ ക്രിവല്ലാരോയാണ്
ഒന്നാമത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനും സൂപ്പർ താരവുമായ അഡ്രിയൻ ലൂണ പരിക്ക് ബാധിച്ചതിനാൽ ഈ സീസണിൽ കളിച്ചേക്കില്ല. കഴിഞ്ഞ അഞ്ചു ഐ എസ് എൽ മത്സരങ്ങളിലും ലൂണ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചതെങ്കിലും അസിസ്റ്റുകളുടെ കാര്യത്തിൽ നിലവിൽ ഐഎസ്എല്ലിൽ രണ്ടാം സ്ഥാനത്ത് തന്നെയാണ് അഡ്രിയാൻ ലൂണ തുടരുന്നത്.

ദിമി ബ്ലാസ്റ്റേഴ്സിൽ സേഫല്ല!!

ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത് ഷീൽഡ് ട്രോഫിക്കുള്ള വമ്പൻ അവസരമാണ്🥵നിലവിലെ സാധ്യതകൾ ഇതാണ്😍🔥