in ,

LOVELOVE OMGOMG CryCry LOLLOL AngryAngry

ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത് ഷീൽഡ് ട്രോഫിക്കുള്ള വമ്പൻ അവസരമാണ്🥵നിലവിലെ സാധ്യതകൾ ഇതാണ്😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ആദ്യ പകുതി 2023ൽ അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരും ഏറ്റവും മികച്ച ടീമും. എന്നാൽ സൂപ്പർ കപ്പിന് ശേഷമുള്ള ഐ എസ് എൽ മത്സരങ്ങളിൽ തുടർച്ചയായി പരാജയങ്ങൾ നേരിട്ട ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു.

2023ൽ കളിയവസാനിപ്പിച്ചടുത്ത് നിന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 2024 തുടങ്ങുകയും തുടർച്ചയായ പരാജയപ്പെട്ട മൂന്നു മത്സരങ്ങളിൽ അനായാസമായി വിജയിക്കുകയും ചെയ്തിരുന്നെങ്കിൽ നിലവിലെ സാധ്യതകളും സാഹചര്യങ്ങളും മാറിമറിഞ്ഞേനെ. നിലവിൽ ഐഎസ്എൽ പോയിന്റ് ടേബിളിൽ 32 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തുള്ള ഒഡീഷയേക്കാൾ വെറും മൂന്ന് മാത്രമാണ് നാലാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് കുറവ്.

തുഴച്ചായി പരാജയപ്പെട്ട മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് വിജയിക്കുകയാണെങ്കിൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് 38 പോയന്റുകളാണ് ഉണ്ടാവേണ്ടത്, അങ്ങനെയാണെങ്കിൽ രണ്ടാം സ്ഥാനത്തുള്ള എതിരാളികളെ കുറഞ്ഞത് ഏഴു പോയിന്റ് മുൻപിലെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് മുന്നേറാമായിരുന്നു, മാത്രമല്ല ലീഗിലെ ശേഷിക്കുന്ന ആറു മത്സരങ്ങളിൽ നാലു മത്സരമെങ്കിലും വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് ഇത്തവണ ഷീൽഡ് ട്രോഫിയും ഉറപ്പിക്കാൻ അവസരമുണ്ടായിരുന്നു.

എന്തായാലും നിലവിൽ നാലാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഷീൽഡ് ട്രോഫി പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല, ശേഷിക്കുന്ന ലീഗിൽ ആറു മത്സരങ്ങളിലും വിജയം തുടരാൻ ആയാൽ ബ്ലാസ്റ്റേഴ്സിന് ഏറെക്കുറെ ഷീൽഡ് ട്രോഫി സ്വന്തമാക്കാനുള്ള അവസരമുണ്ട്. മറ്റുള്ള ടീമുകളുടെ റിസൾട്ട് കൂടി ഇത്തവണ ഷീൽഡ് ട്രോഫി പോരാട്ടത്തിൽ നിർണ്ണായകമാണ്.

പരിക്ക് കാരണം സീസൺ പുറത്തായെങ്കിലും ഐഎസ്എലിൽ അഡ്രിയാൻ ലൂണയുടെ കാൽപാദങ്ങൾ ഇപ്പോഴുമുണ്ട്😍🔥

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ കണ്ട് അത്ഭുതപ്പെട്ട് ഗോവ കോച്ച്😍  ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യമാണ് ഈ ഫാൻസ്‌😍🔥