in , ,

LOVELOVE

ഫോമിലേക്ക് തിരികെയെത്താൻ രാഹുലിന്റെ നിർണായക നീക്കം; നീക്കത്തിന് പിന്നിൽ രോഹിതും ദ്രാവിഡും

വാംഅപ് മത്സരത്തില്‍ തിളങ്ങിയ രാഹുൽ പക്ഷെ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും നിറം മങ്ങുകയിരുന്നു. പാകിസ്താനെതിരെയുള്ള ആദ്യ മത്സരത്തിൽ 4 റൺസിന് പുറത്തായ രാഹുൽ രണ്ടാം മത്സരത്തിൽ താരതമ്യേന കുഞ്ഞരായ ഹോളണ്ടിനെതിരെ മികച്ച പ്രകടനം കാഴ്ച്ച വെക്കുമെന്ന് പലരും കരുതിയിരുന്നു. എന്നാൽ 12 പന്തിൽ വെറും ഒമ്പത് റൺസുമായി രാഹുൽ പുറത്താവുകയിരുന്നു. ഹോളണ്ടിനെതിരായ മത്സരത്തിൽ ബാറ്റ് ചെയ്തവരെല്ലാം രണ്ടക്കം കടന്നപ്പോൾ രണ്ടക്കം കടക്കാൻ പോലും രാഹുലിന് സാധിച്ചില്ല.

ലോകകപ്പിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചെങ്കിലും ഇന്ത്യൻ ഉപനായകൻ കെഎൽ രാഹുലിന്റെ മോശം ഫോം ഇന്ത്യയെ അലട്ടുന്നുണ്ട്. ഓപണിംഗിൽ ഇറങ്ങുന്ന രാഹുൽ പെട്ടെന്ന് പുറത്താവുന്നത് ഇന്ത്യയുടെ ബാറ്റിംഗ് നിരയെ സമ്മർദ്ദത്തിലാഴ്ത്തുണ്ട്. ഇപ്പോഴിതാ തന്റെ മോശം ഫോം മാറ്റി ഫോം വീണ്ടെടുക്കാൻ നിർണായക നീക്കത്തിന് ഒരുങ്ങുകയാണ് രാഹുൽ..

വാംഅപ് മത്സരത്തില്‍ തിളങ്ങിയ രാഹുൽ പക്ഷെ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും നിറം മങ്ങുകയിരുന്നു. പാകിസ്താനെതിരെയുള്ള ആദ്യ മത്സരത്തിൽ 4 റൺസിന് പുറത്തായ രാഹുൽ രണ്ടാം മത്സരത്തിൽ താരതമ്യേന കുഞ്ഞരായ ഹോളണ്ടിനെതിരെ മികച്ച പ്രകടനം കാഴ്ച്ച വെക്കുമെന്ന് പലരും കരുതിയിരുന്നു. എന്നാൽ 12 പന്തിൽ വെറും ഒമ്പത് റൺസുമായി രാഹുൽ പുറത്താവുകയിരുന്നു. ഹോളണ്ടിനെതിരായ മത്സരത്തിൽ ബാറ്റ് ചെയ്തവരെല്ലാം രണ്ടക്കം കടന്നപ്പോൾ രണ്ടക്കം കടക്കാൻ പോലും രാഹുലിന് സാധിച്ചില്ല.

രാഹുലിന്‍റെ കളിയില്‍ സാങ്കേതിക പ്രശ്നങ്ങളില്ലായെന്നും മാനസിക തടസമാണ് താരം നേരിടുന്നത് എന്നുമാണ് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ്മയും കരുതുന്നത്. അതിനാൽ താരത്തിന് കൂടുതൽ ആത്മവിശ്വാസം ലഭിക്കാനായി ഇന്ത്യയുടെ മെന്‍റല്‍ കണ്ടീഷനിംഗ് കോച്ച് പാഡി ആപ്ടന്റെ കീഴിൽ പരിശീലനത്തിനിറങ്ങാൻ ഒരുങ്ങുകയാണ് രാഹുൽ.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അടുത്ത മത്സരത്തിന് മുമ്പ് രണ്ട് ദിവസം പാഡി ആപ്ടണിനൊപ്പം സെഷനില്‍ കെ എല്‍ രാഹുല്‍ പങ്കെടുക്കും എന്നാണ് റിപ്പോർട്ട്. രാഹുലിനെ ഒരു മണിക്കൂർ വീതമുള്ള സെഷന് രണ്ട് ദിനം അയക്കാനാണ് ദ്രാവിഡിന്റെയും നായകൻ രോഹിത് ശർമയുടെയും തീരുമാനം.

മുമ്പ് ആപ്ടണിന്‍റെ സഹായം തേടിയ വിരാട് കോലി ഫോമിലേക്ക് ശക്തമായി തിരിച്ചെത്തിയിരുന്നു എന്നത് തന്നെയാണ് രാഹുലും ആപ്ടണിന്‍റെ സഹായം തേടാനുള്ള കാരണം. ഷ്യാ കപ്പില്‍ പാഡി ആപ്ടണിന്‍റെ കീഴില്‍ പരിശീലിച്ച വിരാട് കോലി തുടർച്ചയായ രണ്ട് അർധസെഞ്ചുറികളുമായി ശക്തമായി തിരിച്ചെത്തിയിരുന്നു. ലോകകപ്പില്‍ കോലി ആ ഫോം തുടരുകയും ചെയ്യുന്നുണ്ട്. ഇതേ ഫോർമുല തന്നെ പരീക്ഷിക്കാനാണ് രാഹുലിന്റെ നീക്കം.

തോറ്റു; പക്ഷെ ബ്ലാസ്റ്റേഴ്‌സ് കൃത്യമായ ചില സൂചനകൾ കൂടി തരുന്നുണ്ട്

ബ്ലാസ്റ്റേഴ്‌സ് vs മുംബൈ മത്സരത്തിലെ കണക്കെടുപ്പ് ഇങ്ങനെ..