in , , ,

LOVELOVE LOLLOL AngryAngry CryCry OMGOMG

തോറ്റു; പക്ഷെ ബ്ലാസ്റ്റേഴ്‌സ് കൃത്യമായ ചില സൂചനകൾ കൂടി തരുന്നുണ്ട്

കഴിഞ്ഞ ദിവസം മുംബൈ സിറ്റി എഫ്സിയോട് പരാജയപ്പെട്ടതിനെ പിന്നാലെ ഹാട്രിക്ക് തോൽവിയാണ് ബ്ലാസ്റ്റേഴ്സിന് സംഭവിച്ചിരിക്കുന്നത്. ഉദ്‌ഘാടനം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ പിന്നീടുള്ള 3 കളികളിലും ബ്ലാസ്റ്റേഴ്സിന് പരാജയമായിരുന്നു. പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് തുടരെ 3 മത്സരങ്ങൾ പരാജയപ്പെടുന്നത് ഇതാദ്യമായാണ്.

കഴിഞ്ഞ ദിവസം മുംബൈ സിറ്റി എഫ്സിയോട് പരാജയപ്പെട്ടതിനെ പിന്നാലെ ഹാട്രിക്ക് തോൽവിയാണ് ബ്ലാസ്റ്റേഴ്സിന് സംഭവിച്ചിരിക്കുന്നത്. ഉദ്‌ഘാടനം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ പിന്നീടുള്ള 3 കളികളിലും ബ്ലാസ്റ്റേഴ്സിന് പരാജയമായിരുന്നു. പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് തുടരെ 3 മത്സരങ്ങൾ പരാജയപ്പെടുന്നത് ഇതാദ്യമായാണ്.

ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടെങ്കിലും ഇനിയും ലീഗ് ഘട്ടത്തിൽ 16 മത്സരങ്ങൾ കൂടി മുന്നിലുണ്ട് എന്നത് ബ്ലാസ്റ്റേഴ്സിന്റെ തിരിച്ച് വരവ് നടത്താൻ ഇനിയും സമയമുണ്ട് എന്നുള്ളതാണ്. മുംബൈയ്ക്കെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടെങ്കിലും ഇന്നലത്തെ രണ്ടാം പകുതി ബ്ലാസ്റ്റേഴ്സിന്റെ തിരിച്ച് വരവ് ആഗ്രഹിക്കുന്ന ആരാധകർക്ക് ശുഭസൂചനയാണ്. ഇന്നലെ രണ്ടാം പകുതിയിൽ ഗോളുകൾ തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല എങ്കിലും രണ്ടാം പകുതിയില്‍ കണ്ട ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ട വീര്യം തന്നെയാണ് ആരാധകർ ഇനിയുള്ള മത്സരത്തിൽ ആഗ്രഹിക്കുന്നത്.

ഫിനിഷിങ്ങിലെ അഭാവം ഒഴിച്ച് നിർത്തിയാൽ മികച്ച പ്രകടനമാണ് ഇന്നലത്തെ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് കാഴ്ച വെച്ചത്. രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തിനൊപ്പം പുതിയ സ്‌ട്രൈക്കർമാരുടെ ഒത്തിണക്കവും അല്പം ഭാഗ്യം കൂടി ഉണ്ടായാൽ ബ്ലാസ്റ്റേഴ്സിന് ഇനിയും തിരിച്ച് വരവ് നടത്താനാവും.

കഴിഞ്ഞ സീസണിലെ ടോപ് 4 ടീമുകളായിരുന്നു പ്ലേയ് ഓഫിൽ എത്തിയിരുന്നു എങ്കിൽ ഇത്തവണ ആറു ടീമുകൾക്ക് പ്ലേ ഓഫ് യോഗ്യത നേടാമെന്നത് ബ്ലാസ്റ്റേഴ്സിന്റെ സാദ്ധ്യതകൾ വർധിപ്പിക്കുന്നുണ്ട്. ഇനി ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികൾ നോർത്ത് ഈസ്റ്റ് യൂണൈറ്റഡാണ്.

നവംബർ അഞ്ചിന് ഗുവാഹാട്ടിയിൽ നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. നിലവിൽ പോയ്ന്റ്റ് പട്ടികയിൽ ഒരു പോയിൻറ് പോലും നേടാനാവാതെ അവസാനസ്ഥാനക്കാരൻ നോർത്ത് ഈസ്റ്റ്. അത് ബ്ലാസ്റ്റേഴ്സിന് മുൻ തൂക്കം നൽകുന്ന ഘടകമാണ്. നിലവിലെ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിനെക്കാൾ ദുർബലരായ നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയാൽ ബ്ലാസ്റ്റേഴ്സിന് വിജയ വഴിയിൽ തിരിച്ചെത്താനാകും.

ഇവാൻ ആശാൻ കലിപ്പിലാണ്

ഫോമിലേക്ക് തിരികെയെത്താൻ രാഹുലിന്റെ നിർണായക നീക്കം; നീക്കത്തിന് പിന്നിൽ രോഹിതും ദ്രാവിഡും