in , , ,

LOVELOVE CryCry AngryAngry LOLLOL OMGOMG

ഇവാൻ ആശാൻ കലിപ്പിലാണ്

ഇന്നലത്തെ രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയിൽ വൻ ശോകമായിരുന്നു. ആദ്യ പകുതിയിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ വലയിലേക്ക് മുംബൈ രണ്ട് ഗോളുകൾ അടിച്ച് കയറ്റിയതും. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനം ആരാധകരുടെ ഭാഗത്ത് നിന്നുള്ള വിമർശനങ്ങൾക്ക് കാരണമായിരുന്നു. ആദ്യ പകുതിയിലെ മോശം പ്രകടനം തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയകാരണവും.

സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചതിന് ശേഷം കേരളാ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ ശുഭകരമായിരുന്നില്ല. പിന്നീടുള്ള 3 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. അതിൽ രണ്ടെണ്ണം ഹോം മത്സരം കൂടിയായിരുന്നു. ഇന്നലെ മുംബൈ സിറ്റി എഫ്സിക്കെതിരായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പരാജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു മുംബൈ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്.

ഇന്നലത്തെ രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയിൽ വൻ ശോകമായിരുന്നു. ആദ്യ പകുതിയിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ വലയിലേക്ക് മുംബൈ രണ്ട് ഗോളുകൾ അടിച്ച് കയറ്റിയതും. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനം ആരാധകരുടെ ഭാഗത്ത് നിന്നുള്ള വിമർശനങ്ങൾക്ക് കാരണമായിരുന്നു. ആദ്യ പകുതിയിലെ മോശം പ്രകടനം തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയകാരണവും.

എന്നാൽ ആദ്യ പകുതിയിലെ മോശം പ്രകടനത്തിന് ആരാധകർക്ക് മാത്രമല്ല പ്രതിഷേധം ഉള്ളത്. ബ്ലാസ്റ്റേഴ്‌സ് പരിശീലകനും അതിൽ അരിശമുണ്ട്. മുംബൈ സിറ്റിക്കെതിരായുള്ള ആദ്യ പകുതി ഇനി ഒരിക്കലും ആവർത്തിക്കപ്പെടരുതെന്ന് മത്സരശേഷം ഇവാൻ വുകമനോവിച്ച് പറഞ്ഞു. ഇന്നലത്തെ ആദ്യ പകുതി ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത മാതൃകയാണെന്നും താനോ ടീമോ ആഗ്രഹിച്ച മത്സരമല്ല ആദ്യ പകുതിയിൽ കണ്ടതെന്നും ഇനി ഇത്തരത്തിലുള്ള പ്രകടനം ഉണ്ടാവില്ലെന്നും ആശാൻ ഉറപ്പ് നൽകുന്നു.

രണ്ടാം പകുതിയിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും മികച്ച പ്രകടനം നടത്താൻ തങ്ങൾക്ക് സാധിക്കുമെന്ന് അത് തെളിയിക്കുന്നുവെന്നും ഇനിയുള്ള മത്സരങ്ങളിൽ ഇന്നത്തെ രണ്ടാം പകുതിയിലെ പ്രകടനം ഉണ്ടാവുമെന്നും ആശാൻ പറയുന്നു.

അതെ സമയം കളിച്ച നാല് മത്സരങ്ങളിൽ നിന്നും ഒരു വിജയത്തിന്റെ 3 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. ഇനി നവംബർ അഞ്ചിനാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. നോർത്ത് ഈസ്റ്റാണ് എതിരാളികൾ. നോർത്ത് ഈസ്റ്റിന്റെ തട്ടകമായ ഗുവഹാത്തിയിലാണ് മത്സരം.

ബ്ലാസ്റ്റേഴ്‌സ് ആരാധകനെ പച്ചത്തെറി വിളിച്ച് നായകൻ ജെസ്സൽ; വൻ വിവാദം

തോറ്റു; പക്ഷെ ബ്ലാസ്റ്റേഴ്‌സ് കൃത്യമായ ചില സൂചനകൾ കൂടി തരുന്നുണ്ട്