in

LOVELOVE LOLLOL CryCry OMGOMG

എംബാപ്പെ+ഹാലൻഡ്+വിനീഷ്യസ് = പെരെസ് അണിഞ്ഞൊരുങ്ങുന്നത് അടുത്ത ഗലാക്ടികോസ് പണിയാൻ,

ഫ്രഞ്ച് സൂപ്പർ താരമായ കയ്ലിയൻ എംബാപ്പെ ക്ലബ്ബ്‌ വിട്ടുകഴിഞ്ഞാൽ, എംബാപ്പെക്ക് പകരം എർലിംഗ് ഹാലൻഡിനെ ടീമിലെത്തിക്കാൻ പാരിസ് സെന്റ് ജർമയിൻ ശ്രമിക്കുമെന്ന് ശക്തമായ റിപ്പോർട്ടുകൾ ഉള്ളതിനാൽ, എർലിംഗ് ഹാലൻഡിനെ സ്വന്തമാക്കുന്ന കാര്യത്തിൽ റയൽ പ്രസിഡന്റ്‌ ഫ്ലോറന്റീനോ പെരസിനു അല്പം ബുദ്ധിമുട്ടുണ്ടാകും…

നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഉൾപ്പെടുന്നവരാണ് പാരിസ് സെന്റ് ജർമയിന്റെ 23-കാരനായ ഫ്രഞ്ച് യുവതാരം കയ്ലിയൻ എംബാപ്പെയും, ബോറുസിയ ഡോർട്ട്മുണ്ടിന്റെ 21-കാരൻ നോർവേ യുവതാരമായ എർലിംഗ് ഹാലൻഡ് എന്നിവർ.

നിലവിൽ ഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ താരങ്ങളിൽ മുൻപന്തിയിലുള്ളവരാണ് ഇവർ. ഫുട്ബോൾ ആരാധകരെ പോലും അമ്പരപ്പിക്കുന്ന ഇവരുടെ പ്രകടനം കാരണം, ഭാവിയിൽ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളായി മാറാനും സാധ്യതയുള്ളതായി ഇവരെ ആരാധകർ ചൂണ്ടി കാണിക്കുന്നു.

പതിമൂന്നു തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായിട്ടുള്ള റയൽ മാഡ്രിഡ്‌, ഈ രണ്ട് സൂപ്പർ യുവതാരങ്ങളെയും തങ്ങളുടെ ടീമിലെത്തിക്കാനുള്ള വമ്പൻ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നാണ് പ്രമുഖ മാധ്യമമായ ESPN റിപ്പോർട്ട്‌ ചെയ്യുന്നത്, ഈ രണ്ട് താരങ്ങളെയും ടീമിലേക്ക് എത്തിക്കാനും മറ്റുമെല്ലാം റയൽ മാഡ്രിഡിന് പണത്തിന്റെ പ്രശ്നം ഉണ്ടാകില്ല എന്നത് വ്യക്തമാണ്.

ഈ സീസൺ കഴിയുന്നതോടെ ക്ലബ്ബുമായി കരാർ അവസാനിക്കുന്ന പിസ്ജി താരം കയ്ലിയൻ എംബാപ്പെ, സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് ഫ്രീ ട്രാൻസ്ഫറിലൂടെ ചേക്കേറാനാണ് സാധ്യത കൂടുതലായി കാണപ്പെടുന്നത്, എന്നാൽ താരം പിസ്ജിയുമായി കരാർ പുതുക്കാനുള്ള സാധ്യതയും അവശേഷിക്കുന്നുണ്ട്.

എർലിംഗ് ഹാലൻഡിന്റെ കാര്യത്തിലേക്ക് വരുകയാണെങ്കിൽ, താരത്തിന്റെ റിലീസ് ക്ലോസ് 75 മില്യൺ യൂറോയാണ്, കൂടാതെ താരത്തിന്റെ പ്രതിവർഷ സാലറിയായി കുറഞ്ഞത് 30 മില്യൺ യൂറോ കൊടുക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2024 വരെ ഡോർട്ട്മുണ്ടുമായി കരാറുള്ള 21-കാരനായ ഹാലൻഡ്, ഈ സീസൺ അവസാനത്തോടെ ക്ലബ്ബ്‌ വിടാൻ ഏറെ സാധ്യതയുള്ളതായി കാണപ്പെടുന്നു. എന്നാൽ ഹാലൻഡിന്റെ കാര്യത്തിൽ റയൽ മാഡ്രിഡിന് മറ്റു ക്ലബ്ബുകളിൽ നിന്ന് ഒരു മത്സരം നേരിടേണ്ടി വരും, കാരണം റയൽ മാഡ്രിഡിനെ കൂടാതെ ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബ്ബുകളും ഹാലൻഡിന് പിന്നാലെയാണ്.

ഫ്രഞ്ച് സൂപ്പർ താരമായ കയ്ലിയൻ എംബാപ്പെ ക്ലബ്ബ്‌ വിട്ടുകഴിഞ്ഞാൽ, എംബാപ്പെക്ക് പകരം എർലിംഗ് ഹാലൻഡിനെ ടീമിലെത്തിക്കാൻ പാരിസ് സെന്റ് ജർമയിൻ ശ്രമിക്കുമെന്ന് ശക്തമായ റിപ്പോർട്ടുകൾ ഉള്ളതിനാൽ, എർലിംഗ് ഹാലൻഡിനെ സ്വന്തമാക്കുന്ന കാര്യത്തിൽ റയൽ പ്രസിഡന്റ്‌ ഫ്ലോറന്റീനോ പെരസിനു അല്പം ബുദ്ധിമുട്ടുണ്ടാകും…

ക്രിസ്റ്റ്യാനോയുടെ ചാമ്പ്യൻസ് ലീഗ് റെക്കോർഡിനൊപ്പമെത്താൻ മെസ്സിക്ക് സുവർണാവസരം…

ഡാനിയുടെ പ്രസ്താവന പൊളിഞ്ഞു, ബാഴ്സയിലെത്താൻ പ്രസിഡന്റിനോട് ആൽവസ് ചോദിക്കുന്ന ചിത്രം പുറത്ത്…