in

LOVELOVE OMGOMG LOLLOL AngryAngry CryCry

മെസ്സിക്ക് ആദരവ്, എംബാപ്പെയുടെ ഇരട്ടഗോളിൽ പിസ്ജിക്ക് മികച്ച വിജയം…

2021 വർഷത്തെ ബാലൻ ഡി ഓർ സ്വന്തമാക്കിയ സൂപ്പർ താരം ലയണൽ മെസ്സിക്ക് ആദരവ് അർപ്പിച്ചുകൊണ്ട് മൊണാകോക്കെതിരെ കളിക്കാനിറങ്ങിയ പിസ്ജി താരങ്ങളുടെ ജേഴ്സിയിലെ പേരും ജേഴ്‌സി നമ്പറുകളെല്ലാം ഗോൾഡൻ നിറത്തിലായിരുന്നു. 2009, 2010, 2011, 2012, 2015, 2019 എന്നീ വർഷങ്ങൾക്ക് പിന്നാലെ 2021-ൽ തന്റെ കരിയറിലെ ഏഴാമത് ബാലൻ ഡി ഓർ അവാർഡ് നേടിയ ലയണൽ മെസ്സി, പിസ്ജിയിൽ കളിച്ചുകൊണ്ടിരിക്കെ ബാലൻ ഡി ഓർ നേടുന്ന ആദ്യ താരം കൂടിയാണ്.

Mersi and Mbappe

ഫ്രഞ്ച് ലീഗിലെ പോരാട്ടത്തിൽ തന്റെ മുൻ ക്ലബ്ബായ മൊണാകോക്കെതിരെ യുവതാരമായ കയ്ലിയൻ എംബാപ്പെ നേടുന്ന ഇരട്ടഗോളുകളിൽ പാരിസ് സെന്റ് ജർമയിൻ വിജയം നേടിയെടുത്തു, വിലപ്പെട്ട മൂന്നു പോയന്റുകൾ നേടിയ പിസ്ജി 18 കളികളിൽ നിന്ന് 45 പോയന്റുമായി ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.

2021 വർഷത്തെ ബാലൻ ഡി ഓർ സ്വന്തമാക്കിയ സൂപ്പർ താരം ലയണൽ മെസ്സിക്ക് ആദരവ് അർപ്പിച്ചുകൊണ്ട് മൊണാകോക്കെതിരെ കളിക്കാനിറങ്ങിയ പിസ്ജി താരങ്ങളുടെ ജേഴ്സിയിലെ പേരും ജേഴ്‌സി നമ്പറുകളെല്ലാം ഗോൾഡൻ നിറത്തിലായിരുന്നു.

Mersi and Mbappe

2009, 2010, 2011, 2012, 2015, 2019 എന്നീ വർഷങ്ങൾക്ക് പിന്നാലെ 2021-ൽ തന്റെ കരിയറിലെ ഏഴാമത് ബാലൻ ഡി ഓർ അവാർഡ് നേടിയ ലയണൽ മെസ്സി, പിസ്ജിയിൽ കളിച്ചുകൊണ്ടിരിക്കെ ബാലൻ ഡി ഓർ നേടുന്ന ആദ്യ താരം കൂടിയാണ്.

പിസ്ജിയുടെ ഹോം സ്റ്റേഡിയമായ പാർക്ക്‌ ഡെസ് പ്രിൻസസിൽ വെച്ച് നടന്ന മൊണാകോക്കെതിരായ മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ തന്നെ എംബാപ്പെ പിസ്ജിക്ക് ലീഡ് സമ്മാനിച്ചു, മത്സരം തുടങ്ങി 12-മിനിറ്റിൽ മനോഹരമായ ഒരു പെനാൽറ്റിയിലൂടെയാണ് എംബാപ്പെ മത്സരത്തിലെ തന്റെ ആദ്യ ഗോൾ നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് തന്നെ കയ്ലിയൻ എംബാപ്പെ തന്റെ രണ്ടാം ഗോൾ കണ്ടെത്തി, ഇപ്രാവശ്യം സൂപ്പർ താരം ലയണൽ മെസ്സിയുടെ അസിസ്റ്റിൽ നിന്നായിരുന്നു എംബാപ്പെയുടെ ഗോൾ, ഇതോടെ ആദ്യ പകുതി രണ്ട് ഗോൾ ലീഡോടെ കളം വിടാൻ ഫ്രഞ്ച് വമ്പന്മാർക്ക് കഴിഞ്ഞു.

രണ്ടാം പകുതിയിൽ ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഇരുടീമുകൾക്കും ഗോളുകൾ നേടാനാകാതെ പോയതോടെ മത്സരം 2-0 എന്ന സ്കോറിനു പിസ്ജി സ്വന്തമാക്കുകയായിരുന്നു, ഈ മത്സരത്തിൽ ഗോളുകൾ നേടിയതോടെ എഡിസൺ കവാനിക്കും ഇബ്രാഹിമോവിച്ചിനും ശേഷം പിസ്ജിക്ക് വേണ്ടി ഫ്രഞ്ച് ലീഗിൽ 100 ഗോളുകൾ നേടുന്ന താരമായി മാറാനും എംബാപ്പെ എന്ന 22-കാരന് കഴിഞ്ഞു.

പൊട്ടക്കണ്ണൻ റഫറി ബ്ലാസ്റ്റേഴ്സിന്റെ വിജയം തട്ടിയെടുത്തു…

റൊണാൾഡോയെ ഞങ്ങൾ മിസ് ചെയ്യുന്നു- കാരണം തുറന്നു പറഞ്ഞ് യുവന്റസ് വൈസ് പ്രസിഡന്റ്‌…