in , , ,

LOVELOVE AngryAngry LOLLOL CryCry OMGOMG

ആരാധകർക്ക് നിരാശ; ബ്ലാസ്റ്റേഴ്‌സിന് ബംഗളുരുവിനോട് പകരം വീട്ടാൻ ഇപ്പോഴൊന്നും കഴിയില്ല…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ സെപ്റ്റംബർ മൂന്നാം ആഴ്ചയോടെ ആരംഭിക്കും. ഇപ്പോൾ ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾ എല്ലാവരും ഡ്യൂറൻഡ് കപ്പിന്റെ 132മത് സീസൺ വേണ്ടിയുള്ള ഒരുക്കങ്ങളിലാണ്. അടുത്ത മാസം നാലിനാണ് ഡ്യൂറൻഡ് കപ്പ് ആരംഭിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ സെപ്റ്റംബർ മൂന്നാം ആഴ്ചയോടെ ആരംഭിക്കും. ഇപ്പോൾ ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾ എല്ലാവരും ഡ്യൂറൻഡ് കപ്പിന്റെ 132മത് സീസൺ വേണ്ടിയുള്ള ഒരുക്കങ്ങളിലാണ്. അടുത്ത മാസം നാലിനാണ് ഡ്യൂറൻഡ് കപ്പ് ആരംഭിക്കുന്നത്.

കഴിഞ്ഞ സീസൺ മുതലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും ശത്രുക്കളായി മാറിയ ക്ലബ്ബാണ് ബംഗളുരു എഫ്സി. ഇരു ക്ലബ്ബിന്റെയും ആരാധകർ തമ്മിൽ എപ്പോഴും വാക്ക് തർക്കം ഉണ്ടാവുന്നതെല്ലാം നമ്മൾ എപ്പോഴും കാണുന്നതാണ്.

കഴിഞ്ഞ സീസണിൽ ഇരു ക്ലബ്ബുകളും ബംഗളൂരവിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ ആരാധകർ തമ്മിൽ ഗ്യാലറിയിൽ വമ്പൻ തല്ലായിരുന്നു നടന്നത്. അതോടൊപ്പം ബംഗളൂരു ആരാധകർ ബ്ലാസ്റ്റേഴ്സ് ആരാധകർക്കെതിരെയുള്ള ചാന്റു ചെയ്യുന്നതും തെറി വിളിക്കുന്നതൊക്കെ നമ്മൾ പലതവണ കണ്ടതാണ്.

ഇരു ക്ലബ്ബുകളും തമ്മിലുള്ള വൈരാഗ്യം ഇത്ര വളരാൻ കാരണം കഴിഞ്ഞ സീസണിലെ പ്ലേഓഫിൽ നടന്ന സംഭവവികാസങ്ങൾ കാരണമാണ്. ഛേത്രിയുടെ വിവാദ ഗോൾ മൂലം ബ്ലാസ്റ്റേഴ്സ് ആ മത്സരം വാക്ക്ഔട്ട്‌ ചെയ്തിരുന്നു. ഇതിനുശേഷം ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ബംഗളുരുവിനെ തോൽപ്പിക്കാനായി കാത്തിരിക്കുയാണ്.

അങ്ങനെയിരിക്കെയാണ് കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും ഡ്യൂറൻഡ് കപ്പിൽ ഒരേ ഗ്രൂപ്പിൽ വരുന്നത്. ആരാധകരെല്ലാം ഈ മത്സരത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബാംഗ്ലൂർ എഫ്സി തങ്ങളുടെ റിസർവ് ടീമിനെയായിരിക്കും ഡ്യൂറൻഡ് കപ്പ് കളിക്കാൻ അയക്കുക.

https://twitter.com/kbfcxtra/status/1684565486363873280?t=2TdOSXM4O_f8XDrORK3oag&s=19

ഇതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മോഹം സഫലമാണെങ്കിൽ ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങണം. എന്നാലും ആരാധകർ എല്ലാവരും ഇപ്പോഴേ ബാംഗ്ലൂർ കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിനായി കാത്തിരിക്കുകയാണ്.

അങ്ങനെ അതിനുമൊരു തീരുമാനമായി; ബ്ലാസ്റ്റേഴ്‌സിലേക്ക് സൂപ്പർ ലെഫ്റ്റ് ബാക്ക് താരം വരില്ല?…

മോഹൻ ബഗാൻ ജെഴ്സിയിൽ കളിച്ചു സഹൽ