in , ,

രോഹിത് ഫാൻസും ഹർദിക് ഫാൻസും സ്റ്റേഡിയത്തിൽ കൂട്ടത്തല്ല്!!?; വീഡിയോ പുറത്ത്

ഇപ്പോഴിതാ ​ഗ്യാലറിയിലെ മറ്റൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ആരാധകർ തമ്മിലുള്ള സംഘർഷ വീഡിയോയാണ് പ്രചരിച്ചത്. രോഹിത് ശര്‍മ -ഹാര്‍ദിക് പാണ്ഡ്യ ഫാന്‍സ് തമ്മിലുള്ള അടിയെന്നാണ് സമൂഹ മാധ്യമങ്ങളിൽ പലരും ഇതിന് വ്യാഖ്യാനം നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസിനെ ആറു റൺസിന് പരാജയപ്പെടുത്തിയിരുന്നു. നായക സ്ഥാനം നഷ്‌ടമായ രോഹിതിന്റെ സാനിധ്യം കൊണ്ടും പുതിയ നായകനായ ഹർദിക് പഴയ തട്ടകത്തിലെത്തിയതും ഇന്നലത്തെ മത്സരത്തെ കൂടുതൽ ആവേശഭരിതമാക്കിയിരുന്നു.

ഇന്നലത്തെ മത്സരത്തിൽ മുംബൈയുടെ പുതിയ ഹർദിക് ഒരുപാട് വിമർശനങ്ങളും നേരിട്ടിരുന്നു. താരം രോഹിത് ശർമയോട് അപമര്യാദയായി പെരുമാറിയതും താരത്തിന്റെ മോശം ക്യാപ്റ്റൻസിയും ചർച്ചയായിരുന്നു, കൂടാതെ മുംബൈ ആരാധകർ തന്നെ ഹാർദികിനെ കൂവി വിളിക്കുന്ന അപൂർവ കാഴ്ചകൾക്കും പ്രസ്തുത മത്സരം സാക്ഷ്യം വഹിച്ചു.

ഇപ്പോഴിതാ ​ഗ്യാലറിയിലെ മറ്റൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ആരാധകർ തമ്മിലുള്ള സംഘർഷ വീഡിയോയാണ് പ്രചരിച്ചത്. രോഹിത് ശര്‍മ -ഹാര്‍ദിക് പാണ്ഡ്യ ഫാന്‍സ് തമ്മിലുള്ള അടിയെന്നാണ് സമൂഹ മാധ്യമങ്ങളിൽ പലരും ഇതിന് വ്യാഖ്യാനം നൽകിയിരിക്കുന്നത്.

പത്തോ അതിലധികമോ ആളുകൾ ചേർന്നാണ് പരസ്പരം മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. പ്രസ്തുത വീഡിയോ കാണാം

അതെ സമയം മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണെടുത്തത്.എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് 162 റൺസെടുക്കാനേ കഴിഞ്ഞുള്ളു.

ദിമിക്ക് മുന്നിൽ പണപ്പെട്ടിയെത്തി; ഇനി ബ്ലാസ്റ്റേഴ്‌സിന് ചങ്കിടിയ്ക്കുന്ന നിമിഷങ്ങൾ

എതിരാളികൾ മുട്ട് കുത്തുന്നു; ആദ്യ റൗണ്ടിൽ സഞ്ജുവിന്റെ മുന്നേറ്റം; ഇത് സുവർണാവസരം