in , , , , ,

CryCry OMGOMG AngryAngry LOVELOVE LOLLOL

ദിമിക്ക് മുന്നിൽ പണപ്പെട്ടിയെത്തി; ഇനി ബ്ലാസ്റ്റേഴ്‌സിന് ചങ്കിടിയ്ക്കുന്ന നിമിഷങ്ങൾ

കുറച്ച് ദിവസങ്ങളിലായി ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് താരം ദിമിത്രി ഡയമന്തക്കോസിനെ ചുറ്റിപ്പറ്റിയുള്ള റൂമറുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമാണ്. സീസൺ അവസാനത്തോടെ ക്ലബ്ബുമായി കരാർ അവസാനിക്കുന്ന ദിമിയുടെ ഭാവിയെ പറ്റിയുള്ളതാണ് റൂമറുകൾ.

കുറച്ച് ദിവസങ്ങളിലായി ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് താരം ദിമിത്രി ഡയമന്തക്കോസിനെ ചുറ്റിപ്പറ്റിയുള്ള റൂമറുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമാണ്. സീസൺ അവസാനത്തോടെ ക്ലബ്ബുമായി കരാർ അവസാനിക്കുന്ന ദിമിയുടെ ഭാവിയെ പറ്റിയുള്ളതാണ് റൂമറുകൾ.

താരത്തെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തിയെങ്കിലും താരം ബ്ലാസ്റ്റേഴ്സിന് അനുകൂലമായ മറുപടിയല്ല നൽകിയതെന്നും റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. കൂടാതെ കുടുംബവുമായി കൂടുതൽ സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്ന താരം ജന്മദേശമായ ഗ്രീക്കിലേക്ക് തന്നെ മടങ്ങുകയും ശേഷം അവിടുത്തെ ക്ലബ്ബിനായി കളിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇനി ഗ്രീക്കിലേക്ക് പോയി കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്ന തീരുമാനം മാറ്റി വെയ്ക്കണെമെങ്കിൽ സ്വാഭാവികമായും താരത്തിന് കൂടുതൽ പ്രതിഫലം നൽകുന്ന കരാർ വാഗ്ദാനം ചെയ്യണം. ഇത് വരെ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും അങ്ങനെയൊരു നടപടി ഉണ്ടായതായി സ്ഥിരീകരിക്കാൻ പറ്റുന്ന വിവരങ്ങളില്ല.

ഇപ്പോഴിതാ താരത്തിന് മുന്നിൽ വമ്പൻ ഓഫറുമായി എത്തിയിരിക്കുകയാണ് ഐഎസ്എൽ ക്ലബ് ഈസ്റ്റ് ബംഗാൾ. കൊല്കത്തയിൽ നിന്നുള്ള ഫുട്ബോൾ അനലൈസർ സോഹൻ പൊഡ്ഡാറിന്റെ റിപ്പോർട്ട് പ്രകാരം ഈസ്റ്റ് ബംഗാൾ ദിമിക്ക് മുന്നിൽ വെച്ചിരിക്കുന്നത് ഉയർന്ന പ്രതിഫലമുള്ള കരാറാണെന്നാണ്.

നിലവിൽ താരത്തിനായി മറ്റു ക്ലബ്ബുകൾ മുന്നോട്ട് വെക്കാത്ത പണവും ആനുകൂല്യവുമാണ് ഈസ്റ്റ് ബംഗാൾ മുന്നോട്ട് വെച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് താരത്തിനായി ഓഫർ ചെയ്ത തുകയേക്കാൾ കൂടുതലാണിത്. അതിനാൽ ദിമിയുടെ മനസ്സ് മാറാനുള്ള എല്ലാ സാഹചര്യങ്ങളും നിലവിലുണ്ട്. ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചും ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ചും ഇത് ചങ്കിടിപ്പിക്കുന്ന വാർത്തയാണ്.

സന്തോഷ വാർത്ത ലൂണ ബ്ലാസ്റ്റേഴ്സിൽ മടങ്ങി എത്തുന്നു😍

രോഹിത് ഫാൻസും ഹർദിക് ഫാൻസും സ്റ്റേഡിയത്തിൽ കൂട്ടത്തല്ല്!!?; വീഡിയോ പുറത്ത്