in , ,

LOVELOVE LOLLOL AngryAngry CryCry OMGOMG

രോഹിത് പുറത്തേക്ക്;ഇന്ത്യയ്ക്ക് പുതിയ നായകൻ; നിർണായക നീക്കവുമായി ബിസിസിഐ

ടി ട്വന്റി ലോകകപ്പിൽ സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതിന് പിന്നാലെ ടീം ഇന്ത്യയിൽ വലിയ അഴിച്ചു പണികൾ നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ. നായകത്വത്തിന്റെ കാര്യത്തിലാണ് മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

ടി ട്വന്റി ലോകകപ്പിൽ സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതിന് പിന്നാലെ ടീം ഇന്ത്യയിൽ വലിയ അഴിച്ചു പണികൾ നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ. നായകത്വത്തിന്റെ കാര്യത്തിലാണ് മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

ഹർദിക് പാണ്ട്യയെ ട്വന്റി ട്വന്റി യിൽ സ്ഥിരം നായകനാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. അതായത് രോഹിത് ശർമയെ ട്വൻ്റി ട്വൻ്റി നായക സ്ഥാനത്ത് നിന്ന് മാറ്റുമെന്നാണ് സാരം.

ഇതുമായി ബന്ധപ്പെട്ട് കൊണ്ടുള്ള ചർച്ചകൾ ബി സി സി ഐയുടെ തലപ്പത്ത് നടക്കുന്നുണ്ട് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രോഹിത് ശർമയെ നായക സ്ഥാനത്ത് നിന്നും മാറ്റി പകരം ഹർദിക് പാണ്ട്യയെ കൊണ്ട് വരുന്നതിന് രണ്ടു കാരണങ്ങളാണ് പ്രധാനമായും ചൂണ്ടി കാണിക്കുന്നത്.

ഒന്ന് ട്വൻ്റി ട്വൻ്റി ലോക കപ്പിലെ ഇന്ത്യയുടെ പുറത്താവൽ,മറ്റൊന്ന് അടുത്ത വർഷം ഏകദിന ലോകകപ്പ് വരാനിരിക്കെ രോഹിത് ശർമയ്ക്ക് ട്വൻ്റി ട്വൻ്റിയിലെ നായകത്വവും ഏകദിനത്തിലെ നായകത്വവും രണ്ടും കൂടി നൽകിയാൽ അത് അദ്ദേഹത്തിന് അധികഭാരം ഉണ്ടാക്കുമെന്നും ഏകദിന ലോകകപ്പിൽ ശ്രദ്ധിക്കാൻ കഴിയില്ല എന്നീ രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർദിക് പാണ്ട്യയെ ട്വൻ്റി ട്വൻ്റി യിൽ സ്ഥിരം നായകനാക്കാനും രോഹിത് ശർമയെ ഏകദിന ഫോർമാറ്റിൽ മാത്രം നായകനാകാനും ബി സി സി ഐ ഒരുങ്ങുന്നത്.

ട്വൻ്റി ട്വൻ്റി ലോകകപ്പിലെ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ നായക സ്ഥാനത്തുനിന്ന് മാറ്റങ്ങൾ വേണമെന്നുള്ള ആവശ്യം പല പ്രമുഖരും ഉന്നയിച്ചിരുന്നു.ആ കാര്യങ്ങളിലേക്ക് തന്നെയാണ് ബി സി സി ഐയുടെ നീക്കങ്ങളും പോകുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ടി20 ഫോർമാറ്റിൽ ഹർദിക് പാണ്ട്യയെ സ്ഥിരം നായകൻ ആക്കാനുള്ള ബി സി സി ഐയുടെ നീക്കത്തിലൂടെ വ്യക്തമാകുന്നത്.

മണ്ടൻ സമ്പ്രദായം;ഐഎസ്എല്ലിനെ കാത്തിരിക്കുന്നത് വമ്പൻ തിരിച്ചടി

റൊണാൾഡോയെ പറ്റി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബെൻസീമ; വൻ പ്രതിഷേധം