in , , ,

AngryAngry LOLLOL CryCry LOVELOVE OMGOMG

കളി മാറുന്നു; മുംബൈയോട് ബൈ പറയാൻ ശർമയും സൂര്യയും; പകരം തന്റെ ഉറ്റ സുഹൃത്തുക്കളെ ടീമിലെത്തിക്കാൻ ഹർദിക് പാണ്ട്യ

അടുത്ത വർഷത്തെ മെഗാ ലേലത്തിന് മുന്നോടിയായി ടീമുകൾക്ക് മൂന്നോ നാലോ താരങ്ങളെ മാത്രമേ നിലനിർത്താനാവൂ. ബാക്കിയുള്ള താരങ്ങളെയൊക്കെ ടീമുകൾക്ക് റിലീസ് ചെയ്യേണ്ടി വരും. ഈ സാഹചര്യം മുന്നിൽ കണ്ട് മുംബൈ വിടാനൊരുങ്ങുകയാണ് മുൻ നായകൻ രോഹിത് ശർമയും സൂര്യ കുമാർ യാദവും.

ഐപിഎല്ലിന്റെ പുതിയ സീസൺ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മുംബൈ ഇന്ത്യൻസുമായി ബന്ധപ്പെട്ട ചില വാർത്തകൾ കൂടി പുറത്ത് വരികയാണ്. അടുത്ത വർഷം ഐപിഎല്ലിൽ മെഗാ ലേലം നടക്കാനിരിക്കെയാണ് മുംബൈ ഇന്ത്യൻസുമായി ബന്ധപ്പെട്ട സുപ്രധാന വാർത്തകൾ പുറത്ത് വരുന്നത്.

അടുത്ത വർഷത്തെ മെഗാ ലേലത്തിന് മുന്നോടിയായി ടീമുകൾക്ക് മൂന്നോ നാലോ താരങ്ങളെ മാത്രമേ നിലനിർത്താനാവൂ. ബാക്കിയുള്ള താരങ്ങളെയൊക്കെ ടീമുകൾക്ക് റിലീസ് ചെയ്യേണ്ടി വരും. ഈ സാഹചര്യം മുന്നിൽ കണ്ട് മുംബൈ വിടാനൊരുങ്ങുകയാണ് മുൻ നായകൻ രോഹിത് ശർമയും സൂര്യ കുമാർ യാദവും.

ഹാര്‍ദിക്കിനെ ടീമിലെത്തിച്ചതും ക്യാപ്റ്റന്‍ സ്ഥാനം നല്കിയതുമെല്ലാം ടീമിനുള്ളിൽ മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. ഇത് തന്നെയാണ് രോഹിത്തിനെയും സൂര്യയെയും കൂടുമാറാൻ പ്രേരിപ്പിക്കുന്നത്.എന്നാൽ രോഹിതും സൂര്യയും പുറത്ത് പോകുമ്പോൾ പകരക്കാരെ കൊണ്ട് വരാൻ നായകൻ ഹാർദിക്കും ശ്രമം നടത്തുന്നുണ്ട്.

രോഹിത്തും സൂര്യയും ടീം വിട്ടാല്‍ പകരം കെ. എല്‍ രാഹുലിനേയും കൃണാല്‍ പാണ്ഡ്യയെയും ടീമിലേക്കെത്തിക്കാനാണ് മുംബൈയുടെ നീക്കം. ഇരുവരുമായും ഹർദിക് പാണ്ട്യയ്ക്ക് നല്ല ബന്ധമുണ്ട്. കൂടാതെ സഹോദരൻ കൃണാൽ പാണ്ട്യക്ക് മുംബൈയിലേക്ക് തിരിച്ച് വരാൻ ആഗ്രഹവുമുണ്ട്.

ലോകേഷ് രാഹുലാവട്ടെ നിലവിൽ ടി20 ടീമിൽ നിന്നും പുറത്താണ്. ഹാര്ദിക്ക് പാണ്ട്യയുമായി അടുപ്പം ഉണ്ടാക്കുന്നത് രാഹുലിന് ദേശീയ ടീമിൽ സാധ്യത വർധിപ്പിക്കും. കൂടാതെ രോഹിത് ശർമ്മ മുംബൈ വിടുമ്പോൾ ആ സ്ഥാനം അലങ്കരിക്കാനും രാഹുലിന് സാധിക്കും.

ജോഷുവ തിരിച്ചെത്തുന്നു പുതിയ അപ്ഡേറ്റ് പുറത്ത്😍

യൂറോപ്പിൽ വിജയകൊടി പാറിച്ചു ബ്ലാസ്റ്റേഴ്‌സ് താരം, റൊണാൾഡോ ഇല്ലാതെ ഫൈവ് സ്റ്റാറിൽ പോർച്ചുഗൽ..