in , ,

LOVELOVE

ആ തീരുമാനം ഇനി രോഹിത് എടുക്കരുത്; ഓസ്ട്രേലിയയ്ക്കെതിരെയുള്ള തോൽവിക്ക് പിന്നാലെ രോഹിതിന് നിർദേശവുമായി ഇർഫാൻ പത്താൻ

ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരാജയത്തിന് പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ നായകത്വത്തിന്റെ പോരായ്‌മകൾ തുറന്ന് കാട്ടി മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ഇന്ത്യയുടെ സീനിയർ ബൗളർ ഭുവനേശ്വേർ കുമാറിന്റെ പോര്യ്മകളെ പറ്റിയാണ് ഇർഫാൻ പത്താൻ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുന്നത്.

ഭുവനേശ്വർ കുമാറിനെ ഇന്ത്യ അവസാന ഓവറുകളിൽ ആശ്രയിക്കുന്നത് കുറയ്ക്കണമെന്നാണ് ഇർഫാൻ പത്താന്റെ അഭിപ്രായം. അവസാന ഓവറുകളിൽ ഭുവി റൺസ് വിട്ട് നൽകുന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. ഇന്ന് നാലോവർ എറിഞ്ഞ ഭുവി 52 റൺസാണ് വഴങ്ങിയത്.

അവസാന അഞ്ചോവറുകളിൽ രണ്ട് ഓവറുകളാണ് ഭുവി എറിഞ്ഞത്. ഇതിൽ നല്ല പോലെ റൺസൊഴുകുകയും ചെയ്തു. നേരത്തെ ഏഷ്യ കപ്പിലും ഭുവിയുടെ അവസാന സ്പെല്ലിലെ ഓവറുകളിൽ റൺസൊഴുകിയിരുന്നു.

അവസാന അഞ്ചോവരിൽ ഓരോവർ മാത്രമേ ഭുവിക്ക് നൽകാൻ പാടുള്ളു എന്ന അഭിപ്രായമാണ് ഇർഫാൻ പത്താൻ പങ്ക് വെച്ചത്. പത്താന്റെ ഈ അഭിപ്രായത്തോട് ഇന്ത്യൻ ആരാധകരും യോജിക്കുന്നുണ്ട്. കാരണം അവസാന ഓവറുകൾ നിയന്ത്രിക്കാൻ ഭുവിക്ക് സമീപ കാലത്തായിസാധിക്കുന്നില്ല.

ഒരു കാലത്ത് ന്യൂ ബൗളിലും ഡെത്ത് ഓവറുകളിൽ തിളങ്ങി നിന്നിരുന്ന ഭുവി നിലവിൽ ഡെത്ത് ഓവറുകളിൽ മഹാമോശമാണ്. ടി20 പോലുള്ള മത്സരങ്ങളിൽ പലപ്പോഴും കളിയുടെ ഗതി തന്നെ നിർണയിക്കുന്നത് ഡെത്ത് ഓവറുകളാണ്. ലോകകപ്പിന് ഇനി ആഴ്ചകൾ ബാക്കി നിൽക്കെ ഇന്ത്യ ഇനിയും ബൗളിങ്ങിൽ മെച്ചപ്പെടാനുണ്ട്.

ഇത് രണ്ടും ശെരിയാവാതെ ഇന്ത്യ എങ്ങനെ ജയിക്കാനാണ്? ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരാജയം തുറന്ന് കാണിക്കുന്നത് രണ്ട് കാര്യങ്ങൾ

രോഷത്തോടെ രോഹിത്; ആ ഒരൊറ്റ പിഴവ് സംഭവിച്ചില്ലായിരുന്നെങ്കിൽ മത്സരം ഇന്ത്യയുടെ കൈയ്യിലായേനെ