in , ,

AngryAngry LOVELOVE CryCry OMGOMG

ഇത് രണ്ടും ശെരിയാവാതെ ഇന്ത്യ എങ്ങനെ ജയിക്കാനാണ്? ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരാജയം തുറന്ന് കാണിക്കുന്നത് രണ്ട് കാര്യങ്ങൾ

ടി20 ലോകകപ്പിന് ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ടീമും ഇന്ത്യൻ ആരാധകരും ഏറെ നിരാശയിലാണ്. ഏഷ്യ കപ്പിലെ തോൽവിക്ക് പിന്നാലെ ഇന്ന് ഇന്ത്യ ഓസ്ട്രേലിയയോടും പരാജയം ഏറ്റ് വാങ്ങിയിരിക്കുകയാണ്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലോകേഷ് രാഹുലിന്റെയും ഹർദിക് പാണ്ട്യയുടെയും മികവിൽ 208 എന്ന കൂറ്റൻ സ്കോർ തന്നെയാണ് നേടിയത്.

ടി20 ലോകകപ്പിന് ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ടീമും ഇന്ത്യൻ ആരാധകരും ഏറെ നിരാശയിലാണ്. ഏഷ്യ കപ്പിലെ തോൽവിക്ക് പിന്നാലെ ഇന്ന് ഇന്ത്യ ഓസ്ട്രേലിയയോടും പരാജയം ഏറ്റ് വാങ്ങിയിരിക്കുകയാണ്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലോകേഷ് രാഹുലിന്റെയും ഹർദിക് പാണ്ട്യയുടെയും മികവിൽ 208 എന്ന കൂറ്റൻ സ്കോർ തന്നെയാണ് നേടിയത്.

എന്നാൽ ആ വലിയ സ്കോർ നേടിയിട്ടും അതിനെ വിജയമായി മാറ്റാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. സമീപ കാലത്തായി ഇന്ത്യയുടെ വലിയ ദൗർബല്യമായ ബൗളിങ്ങും ഫീൽഡിങ്ങും തന്നെയാണ് ഇന്ത്യയ്ക്ക് വിനയായത്.

ഇന്ന് പന്തെറിഞ്ഞവരിൽ അക്സർ പട്ടേൽ മാത്രമാണ് മികച്ച് നിന്നത്. നീണ്ട നാളുകൾക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ ഉമേഷ്‌ യാദവിന് നല്ല പോലെ പന്തെറിയാനായില്ല. പരിക്ക് മാറി ടീമിലെത്തിയ ഹർഷൽ പട്ടേൽ നാലോവറിൽ 49 ഉം ചാഹൽ 3 ഓവറിൽ 42 ഉം ഹാർദിക് പാണ്ട്യ രണ്ടോവറിൽ 22 റൺസ്സുമാണ് ഇന്ന് വഴങ്ങിയത്. ഭുവനേശ്വേർ കുമാർ നാലോവർ എറിഞ്ഞ് അർദ്ധശതകം നേടി.

ബൌളിംഗിനെ പോലെ ഇന്ത്യയുടെ ഫീൽഡിങ്ങും വൻ ദുരന്തമായിരുന്നു. ഇന്ന് 3 ക്യാച്ചുകളാണ് ഇന്ത്യൻ താരങ്ങൾ മിസ്സ്‌ ചെയ്തത്. അതും നിർണായകമായ 3 ക്യാച്ചുകൾ. ബൌളിങ്ങിലും ഫീൽഡിങ്ങും മാറ്റം വരുത്താതെ ഇന്ത്യ ലോകകപ്പ് കളിക്കാൻ പോകണ്ട എന്നാണ് ആരാധകർ പ്രതിഷേധരൂപത്തിൽ അറിയിക്കുന്നത്.

പൂട്ടിയ രണ്ടാമൻ; ബ്ലാസ്റ്റേഴ്‌സ് അണിയറയിൽ ഒരുക്കുന്നത് ഒരു അഡാർ ഐറ്റത്തെ

ആ തീരുമാനം ഇനി രോഹിത് എടുക്കരുത്; ഓസ്ട്രേലിയയ്ക്കെതിരെയുള്ള തോൽവിക്ക് പിന്നാലെ രോഹിതിന് നിർദേശവുമായി ഇർഫാൻ പത്താൻ