in , ,

LOVELOVE CryCry LOLLOL

റൊണാൾഡോ ലോകകപ്പ് മതിയാക്കി നാട്ടിലേക്കോ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഖത്തർ ലോകകപ്പ് മതിയാക്കി പോവുമെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.താരം ലോകകപ്പ് വിടുമെന്ന് ഭീഷണി മുഴക്കിയതായി പോർച്ചുഗൽ ഫുട്‍ബോൾ ഫെഡറേഷനെ അറിയിച്ചതായും വാർത്ത വരുന്നു.താരം ലോകകപ്പിലെ വരുന്ന മത്സരങ്ങൾ കളിക്കില്ലന്നും ടീമിൽ നിന്ന് മാറി നിൽകുമെന്നും ചില പോർച്ചുഗൽ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയുന്നുണ്ട്.

ലോക ഫുട്‍ബോളിലെ ഇതിഹാസമായ റൊണാൾഡോക്ക് ഇത്തവണത്തെ ലോകകപ്പിൽ പോർച്ചുഗലിന് വേണ്ടി ഒരു മികച്ച പ്രകടനം ഇതുവരെ നടത്താൻ സാധിച്ചിട്ടില്ല.ടീം മികച്ച പ്രകടനം നടത്തി ലോകകപ്പിൽ മുന്നോട്ട് കുതിക്കുമ്പോൾ താരത്തിൽ നിന്നുള്ള ഒരു മികച്ച പ്രകടനത്തിന് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.

സ്വിറ്റ്സർലാൻഡിനെതിരായ മത്സരത്തിൽ താരത്തെ പ്ലെയിങ് ഇലവനിൽ കളിപ്പിക്കാതെ നടപടി ഫുട്‍ബോൾ ലോകത്ത്‌ തന്നെ വലിയ ചർച്ചയായി മാറിയിരുന്നു.പല മത്സരങ്ങളിലും താരത്തെ ടീമിന്റെ ആദ്യ ഇലവനിൽ പരിഗണിച്ചിരുന്നില്ല ആ നടപടിയിൽ റൊണാൾഡോ ആരാധകർ വലിയ നിരാശയിലായിരുന്നു.

അതെ സമയം സ്വിറ്റ്സർലാൻഡിനെതിരായ മത്സരത്തിൽ താരത്തെ ഫസ്റ്റ് ഇലവനിൽ നിന്ന് ഒഴിവാക്കിയത് തന്റെ തന്ത്രപരമായ നീക്കമാണന്നാണ് കോച്ച് ഫെർണാണ്ടോ സാന്റോസ് പ്രതികരിച്ചത്.താനും റൊണാൾഡോയും ചേർന്നാണ് ഇതിൽ തീരുമാനം എടുത്തത് എന്നാണ് സാഹചര്യങ്ങൾ മനസ്സിലാക്കി ടീമിന് വേണ്ടി കളിക്കുന്ന താരമാണ് റൊണാൾഡോന്നുമായിരുന്നു സാന്റോസിന്റെ പ്രതികരണം.

തന്റെ കരിയറിലെ അവസാന ലോകകപ്പിൽ നിന്ന് ഇതിലും മികച്ച രീധിയിലുള്ള പ്രകടനമാണ് ലോകത്തെ ഓരോ ഫുട്‍ബോൾ പ്രേമിയും പ്രതീക്ഷിക്കുന്നത്.ലോകകപ്പിൽ ഒരു ഗോൾ മാത്രമാണ് ഇതുവരെ താരത്തിന് നേടാൻ സാധിച്ചത്.കഴിഞ്ഞ റഷ്യൻ ലോകകപ്പിലെ ഒരു മികച്ച പ്രകടനം പോലും താരത്തിന് ഖത്തറിൽ നടത്താൻ സാധിച്ചില്ല.കോർട്ടറിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയാണ് പോർച്ചുഗലിന്റെ എതിരാളികൾ റൊണാൾഡോ ഇലവനിൽ ഉണ്ടാകുമോന്ന്‌ കാത്തിരുന്ന് കാണാം.

ഐഎസ്എലിന് അഭിമാന നിമിഷം; 2022ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ ഇവന്റുകളുടെ പട്ടികയിൽ ഐഎസ്എൽ ടോപ്പ് ടേനിൽ….

വീണ്ടുമൊരു ബ്രസീൽ അർജന്റീന സെമി ഫൈനൽ കാണാനാവുമോ..പ്രതീക്ഷയിൽ ആരാധകർ