ലോകകപ്പിനിടയിലും ഒട്ടും ആവേശം കുറയാതെ തന്നെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് കടന്നു പോകുന്നത്. സീസണിൽ 45 മത്സരങ്ങൾ കഴിയുമ്പോൾ 21 പോയിന്റോടെ മുംബൈ സിറ്റി എഫ്സിയാണ് ഒന്നാം സ്ഥാനത്ത്.
ഇന്ത്യൻ സൂപ്പർ ലീഗ് വന്നതിനുശേഷം ഇന്ത്യൻ ഫുട്ബോളിന് ഒട്ടനവധി പുരോഗതിയാണ് വന്നിരിക്കുന്നത്. ലോകപ്രശസ്തമായ ഫുട്ബോൾ താരങ്ങൾ പോലും ഇന്ത്യൻ ഫുട്ബോളിനെ തിരിച്ചറിയാൻ ഒരു ഘടകമായത് ഐഎസ്എല്ലാണ്.
ഇന്ത്യയിൽ ക്രിക്കറ്റിനു മാത്രമേ പ്രാധാന്യമുള്ളു ഫുട്ബോളിന് പ്രാധാന്യമില്ല എന്ന് പറഞ്ഞത് ഒട്ടനവധി പേരാണ്. ഇതിനൊക്കെ പഴങ്കഥയാക്കുകയാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഐഎസ്എൽ.
ഇതിന് തന്നെ ഏറ്റവും ഉദാഹരണമാണ് ഇന്റർനെറ്റ് സെർച്ച് എഞ്ചിൻ ഗൂഗിൾ പ്രസിദ്ധീകരിച്ച 2022ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ ഇവന്റുകളുടെ പട്ടിക. ഈ പട്ടികയിൽ ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സ്ഥാനത്താണ്.
ഇതാദ്യമായാണ് ഇന്ത്യൻ സൂപ്പർ ലീഗ് ഈ പട്ടികയിൽ ടോപ് ടെൻ കടക്കുന്നത്. എന്തിരുന്നാലും ഇന്ത്യക്കാർ ഫുട്ബോളിനെ നിരീക്ഷിച്ചു തുടങ്ങിയെന്ന് നമുക്ക് ഇതോടൊക്കം വ്യക്തമാണ്.
ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യൻ പ്രീമിയർ ലീഗും രണ്ടാം സ്ഥാനത്ത് ഖത്തർ ലോകക്കപ്പും മൂന്നാം സ്ഥാനത്ത് ഏഷ്യാ കപ്പുമാണുള്ളത്.