in , ,

CryCry OMGOMG LOVELOVE LOLLOL AngryAngry

പോർച്ചുഗലിന് തിരിച്ചടി; രണ്ട് സൂപ്പർ താരങ്ങൾ ഉടനടി ക്യാമ്പ് വിടും….

ഖത്തർ ലോകകപ്പിൽ മികച്ച ഫോമിലുള്ള പോർച്ചുഗൽ പ്രീക്വാർട്ടറിൽ സ്വിറ്റ്സർലാൻഡിനെ ഗോൺസാലോ റാമോസിന്റെ ഹാട്രിക് മികവിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തി ക്വാർട്ടറിലേക് യോഗ്യത നേടിയിരുന്നു.

ഖത്തർ ലോകകപ്പിൽ മികച്ച ഫോമിലുള്ള പോർച്ചുഗൽ പ്രീക്വാർട്ടറിൽ സ്വിറ്റ്സർലാൻഡിനെ ഗോൺസാലോ റാമോസിന്റെ ഹാട്രിക് മികവിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തി ക്വാർട്ടറിലേക് യോഗ്യത നേടിയിരുന്നു.

എന്നാൽ ക്വാർട്ടർ പോരാട്ടത്തിന് മുന്നേ പോർച്ചുഗൽ ആരാധകർക്ക് സങ്കടകരമായ വാർത്തയാണ് പോർച്ചുഗൽ ക്യാമ്പിൽ നിന്നും വന്നിരിക്കുന്നത്. പരിക്കേറ്റ ഡാനിലോ പെരേര, നുനോ മെൻഡസ് എത്രയും പെട്ടെന്ന് ക്യാമ്പ് വിടുമെന്നാണ് റിപ്പോർട്ട്.

ഇരുവർക്കും പരിക്കുകൾ ഉണ്ടെങ്കിൽ പോലും ക്വാർട്ടർ മത്സരത്തിന് മുന്നോടിയായി ഇരുവരും തിരിച്ചെത്തും എന്ന പ്രതീക്ഷയിലായിരുന്ന പോർച്ചുഗലിന്റെ ആരാധക കൂട്ടം. എന്നാൽ ഇപ്പോൾ അതിനൊരു വിരാമം എത്തിയിരിക്കുകയാണ്.

പരിശീലകൻ ഫെർണാണ്ടോ സാന്റോസിന്റെ ഡിഫൻസീവ് ലൈനിലെ രണ്ട് വജ്രറായുധം തന്നെയായിരുന്നു ഇരുവരും. ഇരുവരും ഇനി തങ്ങളുടെ ക്ലബ്ബായ പിഎസ്ജിയിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

ആദ്യം മത്സരത്തിനു ശേഷമുള്ള പരിശീലനത്തിനിടെക്കയാണ് ഡാനിയേലോ പെരേരക്ക് പരിക്കേറ്റത്. ഗ്രൂപ്പ് സ്റ്റേജിലെ അവസാന പോരാട്ടമായ ഉറുഗ്വേക്കെതിരെയുള്ള മത്സരത്തിലാണ് നുനോ മെൻഡസിന് പരിക്കേറ്റത്. താരം ആ മത്സരത്തിൽ ആദ്യപകുതിയിൽ തന്നെ പകരക്കാരനായി പുറത്തുപോയിരുന്നു.

പകരക്കാരായി കളിപ്പിക്കാൻ പോർച്ചുഗലിന് മികച്ച താരങ്ങൾ ഉണ്ടെങ്കിൽ പോലും ഇരുവരുടെയും അഭാവം പോർച്ചുഗലിന് എത്രമാത്രം ബാധിക്കുമെന്ന് കണ്ടറിയേണ്ടത് തന്നെയാണ്.

ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലിന്റെ എതിരാളികൾ ആഫ്രിക്കൻ വമ്പൻമാരായ മൊറോക്കോയാണ്. ക്വാർട്ടർ പോരാട്ടം ജയിക്കുകയാണെങ്കിൽ ഇംഗ്ലണ്ട് ഫ്രാൻസ് ക്വാർട്ടർ മത്സരത്തിലെ വിജയിയെയായിരിക്കും പോർച്ചുഗൽ സെമിഫൈനലിൽ നേരിടുക.

അടുത്ത മത്സരത്തിലും റൊണാൾഡോ ആദ്യഇലവനിൽ ഉണ്ടാവില്ലേ? പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇപ്രകാരം

ഐഎസ്എലിന് അഭിമാന നിമിഷം; 2022ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ ഇവന്റുകളുടെ പട്ടികയിൽ ഐഎസ്എൽ ടോപ്പ് ടേനിൽ….