in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഗോളിയെ കബളിപ്പിച്ച് റൊണാൾഡോയുടെ സുന്ദരമായ ചിപ്പിങ് ഗോൾ🔥; വീഡിയോ കാണാം…

അൽ നാസറിനൊപ്പം പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ മിന്നും ഫോമിലാണുള്ളത്. താരം കളിക്കുന്ന ഒട്ടുമിക്ക കളികളിലും താരം ഗോളോ അസ്സിസ്റ്റോ നേടാറുണ്ട്.

അൽ നാസറിനൊപ്പം പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ മിന്നും ഫോമിലാണുള്ളത്. താരം കളിക്കുന്ന ഒട്ടുമിക്ക കളികളിലും താരം ഗോളോ അസ്സിസ്റ്റോ നേടാറുണ്ട്.

തിങ്കളാഴ്ച നടന്ന എഎഫ്സി ചാമ്പ്യൻഷിപ്പ് ലീഗിലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ അൽ-നാസർ താജിക്കിസ്ഥാൻ ക്ലബ്ബായ എഫ്സി ഇസ്തിക്ലോൽസിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വീഴ്ത്തിയത്. ഒരു ഗോളിന് പിന്നിൽ പോയതിന് ശേഷമാണ് അൽ നാസർ മൂന്ന് ഗോളും തിരിച്ചടിച്ചത്.

മത്സരത്തിൽ അൽ-നാസറിനായി ആദ്യ ഗോൾ നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. അതും സുന്ദരമായ ഗോൾ. മത്സരത്തിന്റെ 66ആം മിനുറ്റിൽ ഗരീബിൽ നിന്നും പന്ത് സ്വീകരിച്ചതിനു ശേഷം റൊണാൾഡോ ഫസ്റ്റ് ടൈം ഷോട്ട് എടുക്കുകയായിരുന്നു.

എന്നാൽ അത് ഇസ്തിക്ലോൽസിന്റെ പ്രതിരോധ താരം സ്ലൈഡ് ചെയ്തു തടയുകയും പിന്നീട് റീ ബോണ്ട് ലഭിച്ച പന്ത് റൊണാൾഡോ ഗോളിയുടെ തലയുടെ സൈഡിലൂടെ ചിപ്പ് ചെയ്ത് വലയിൽ എത്തിക്കുകയായിരുന്നു. റൊണാൾഡോ നേടിയ ഗോളിന്റെ വീഡിയോ ഇതാ…

നിലവിൽ 38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ എട്ട് മത്സരങ്ങളിൽ നിന്ന് അൽ-നാസറിനായി 12 ഗോൾ കൊണ്ട്രിബ്യൂഷനാണ് നൽകിയിട്ടുള്ളത്.

അവൻ ആദ്യ ഇലവനിൽ വേണം; ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ മിന്നും പ്രകടനത്തെ പ്രശംസിച്ച് ആരാധകർ

ലൂണയും ദിമിയും തമ്മിലുള്ള പോരാട്ടം കടുക്കും ഇരുവർക്കും ഒരേ റോൾ