ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച വിദേശ താരങ്ങളിൽ ഒരാളായ റോയ് കൃഷ്ണ ബംഗളൂരു എഫ്‌സി വിട്ടു.ഐ എസ് എൽ ചരിത്രത്തിലെ ഒരുപിടി റെക്കോർഡുകൾക്ക് അർഹനാണ് ഈ ഫിജി സ്റ്റാർ സ്‌ട്രൈക്കർ.
മുൻ മോഹൻ ബഗാൻ താരമായ റോയ് ഐ എസ് എൽ ഗോൾഡൻ ബൂട്ട് ജോതാവ് കൂടിയാണ്.ഫിജി ദേശീയ ഫുട്‍ബോൾ ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് റോയ് കൃഷ്ണ.
താരത്തിന്റെ അടുത്ത തട്ടകം ഓസ്ട്രലിയൻ ലീഗിലെ ക്ലബ്ബിൽ പോവുമെന്നാണ് വിവരം.ഓസ്‌ട്രേലിയൻ എ ലീഗ് ടീമായ വില്ലിങ്ടൺ ഫോണിസ് എഫ്‌സിയിൽ നിന്നാണ് റോയ് ഇന്ത്യയിൽ എത്തുന്നത്.
ഐ എസ്എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരുടെ പട്ടികയിൽ മുന്നിൽ തന്നെയാണ് കൃഷ്ണയുടെ സ്ഥാനം.