in , , ,

സഹൽ മോഹൻ ബഗാനിലേക്കോ??? ശക്തിപ്പെടുത്തുന്ന പുതിയ റിപ്പോർട്ടുകൾ ഇതാ…

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യൻ ഫുട്ബോൾ ഏറെ കൗതുകത്തോടെയാണ് സഹൽ അബ്ദുൽ സമദിന്റെ ട്രാൻസ്ഫർ വാർത്തകൾ അറിയുന്നത്. താരം മറ്റൊരു ക്ലബ്ബിലേക്ക് പോകാതെ ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരുമെന്നും മറിച്ച് താരം മോഹൻ ബഗാനിലേക്ക് പോകുമെന്നോക്കെ റിപ്പോർട്ടുകൾ വന്നിട്ടുണ്ടായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യൻ ഫുട്ബോൾ ഏറെ കൗതുകത്തോടെയാണ് സഹൽ അബ്ദുൽ സമദിന്റെ ട്രാൻസ്ഫർ വാർത്തകൾ അറിയുന്നത്. താരം മറ്റൊരു ക്ലബ്ബിലേക്ക് പോകാതെ ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരുമെന്നും മറിച്ച് താരം മോഹൻ ബഗാനിലേക്ക് പോകുമെന്നോക്കെ റിപ്പോർട്ടുകൾ വന്നിട്ടുണ്ടായിരുന്നു.

നിലവിൽ താരത്തെ സ്വന്തമാക്കാൻ ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച നാല് ക്ലബ്ബുകളാണ് രംഗത്തുള്ളത്. മുംബൈ സിറ്റി എഫ്സി, മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ്, ഹൈദരാബാദ് എഫ്സി, ഒഡീഷ എഫ്സി എന്നീ ക്ലബ്ബുകൾ. ഇതിൽ മോഹൻ ബഗാനിലേക്ക് താരം കൂടു മാറും എന്നതായിരുന്നു ശക്തമായി വന്ന വാർത്ത.

അതിനെ ഒന്നുകൂടി ശക്തിപ്പെടുത്തുന്ന രീതിയിലുള്ള പുതിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം മോഹൻ ബഗാൻ താരത്തെ സ്വന്തമാക്കാനുള്ള ഓഫർ ബിഡ് ബ്ലാസ്റ്റേഴ്സിന് അയച്ചു കഴിഞ്ഞു. മോഹൻ ബഗാന്റെ ഈ ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും വലിയ ലക്ഷ്യവും താരത്തെ സ്വന്തമാക്കുക തന്നെയാണ്.

ഇതിനൊരു കാരണവുമുണ്ട് ; മോഹൻ ബഗാൻ ഒരു അൽബേനിയയിൽ മുന്നേറ്റ താരത്തെ കൊണ്ടുവരുന്നുണ്ട്, ഇങ്ങനെയാണെങ്കിൽ ജോണി കൗക്കോ മോഹൻ ബഗാൻ വിടും, താരത്തിന് പകരമായി സഹലിനെ ടീമിൽ കൊണ്ടുവരാനാണ് മോഹൻ ബഗാന്റെ ലക്ഷ്യം. അതോടൊപ്പം സഹലിന് ജേഴ്‌സി നമ്പർ പത്തും മാനേജ്മെന്റ് വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ട്.

എന്തിരുന്നാലും ഈ നീക്കം നടക്കരുത് എന്ന മോഹത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. വരും ദിവസങ്ങളിൽ സഹലിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.

https://youtu.be/CTgXKe8X3XM

കേരള ബ്ലാസ്റ്റേഴ്സിനെ ലക്ഷ്യം വെച്ചു, സഹലിനെയും ഹോർമിയെയും ഒപ്പം വേണമെന്ന് വാശി..

സഹലിനെ തൂക്കാൻ ബാംഗ്ലൂരുവും മോഹൻ ബഗാനും ഒഫീഷ്യൽ ഓഫർ നൽകി, ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ തയ്യാറാകുമോ..