in , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

സഞ്ജുവിന് സന്തോഷിക്കാം; രാജസ്ഥാന്റെ സൂപ്പർ താരം തിരിച്ചെത്തി

തുടർ തോൽവികളിൽ വലയുകയാണ് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. നിലവില്‍ രണ്ടാം സ്ഥനത്തുണ്ടെങ്കിലും രാജസ്ഥാന് ഇപ്പോഴും രണ്ടാം സ്ഥാനം ഉറപ്പില്ല.കൊല്‍ക്കത്തയ്‌ക്കെതിരെ വിജയിച്ചാല്‍ മാത്രമെ രാജസ്ഥാന് രണ്ടാം സ്ഥാനം ഉറപ്പിക്കാനാവൂ. അല്ലെങ്കിൽ ചിലപ്പോൾ എലിമിനേഷൻ പോരാട്ടത്തെ സഞ്ജുവിനും കൂട്ടർക്കും അതിജീവിക്കേണ്ടി വരും.

ഇന്ന് കൊൽക്കത്തയ്‌ക്കെതിരെ നിർണായക പോരാട്ടത്തിന് രാജസ്ഥാൻ ഇറങ്ങുമ്പോൾ ഒരു സന്തോഷവാർത്ത കൂടി സഞ്ജുവിന് എത്തുകയാണ്. പരിക്കേറ്റ വെസ്റ്റ്ഇൻഡീസ് താരം ഷിംറോൺ ഹെറ്റ്മെയർ ഇന്ന് റോയൽസ് നിരയിൽ തിരിച്ചെത്തും.

റോയൽസിന്റെ മധ്യനിരയിലെ പ്രധാന‌ താരമാണ് വെസ്റ്റിൻഡീസ് ബാറ്ററായ ഷിംറോൺ ഹെറ്റ്മെയർ‌. ഈ‌ മാസമാദ്യം സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിലാണ് താരം അവസാനം രാജസ്ഥാൻ റോയൽസിനായി കളിച്ചത്.

ഡെൽഹി ക്യാപിറ്റൽസിനെതിരെ നടന്ന കളിക്ക് മുമ്പാണ് താരത്തിന് പരിക്കേറ്റത്. ഹെറ്റ്മെയർ പരിക്കേറ്റ് പുറത്തായതോടെ രാജസ്ഥാൻ റോയൽസിന്റെ മധ്യനിര ബാറ്റിങ് ദുർബലമായി. താരം തിരിച്ചെത്തുന്നതോടെ റോയൽസ് വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ.

ഈ സീസണിൽ ആകെ നാലിന്നിങ്സുകളിൽ ബാറ്റ് ചെയ്ത താരം 27.67 ബാറ്റിങ് ശരാശരിയിൽ 83 റൺസാണ് നേടിയത്. ഇതിൽ പഞ്ചാബ് കിങ്സിനെതിരായ കളിയിലെ പ്രകടനമായിരുന്നു ശ്രദ്ധേയം. രാജസ്ഥാൻ പരാജയം ഉറപ്പിച്ച മത്സരത്തിൽ 10 പന്തിൽ 27 റൺസ് നേടി ടീമിനെ അപ്രതീക്ഷിത വിജയത്തിലേക്ക് താരമെത്തിച്ചു.

ALSO READ: രോഹിത് മുംബൈ വിടും; ഹർദിക്കിന്റെ ക്യാപ്റ്റൻസി തെറിക്കും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അനിൽ കുംബ്ലെ

ALSO READ: സഞ്ജു ഭയക്കണം; ബിസിസിഐയുടെ പുതിയ തീരുമാനം സഞ്ജുവിന് തിരിച്ചടിയാകും

ALSO READ; ആ 3 താരങ്ങൾ തിളങ്ങണം, അല്ലെങ്കിൽ സഞ്ജുവിനും കൂട്ടർക്കും ഇത്തവണയും കിരീടമില്ല; ആ 3 പേർ ആരൊക്കെയാണെന്ന് പരിശോധിക്കാം

ബ്ലാസ്റ്റേഴ്സ് ആരാധകർ ഞങ്ങൾക്ക് പ്രശ്നമാണ് അനുഭവം പറഞ്ഞ് ബ്ലാസ്റ്റേഴ്സ് താരം

ലൂണയുടെ കരാർ പുതുക്കാൻ കാരണം ബ്ലാസ്റ്റേഴ്സ് ആരാധകർ 🔥