in

LOVELOVE LOLLOL OMGOMG

ഒടുവിൽ സഞ്ജുവിന് വിളിയെത്തുന്നു; നിർണായക നീക്കവുമായി ബിസിസിഐ

ഇപ്പോഴിതാ, സോഷ്യൽ മീഡിയയിലെ സഞ്ജുവിന് വേണ്ടിയുള്ള മുറവിളിക്ക് പരിഹാരമാവുകയാണ്. സഞ്ജുവിനെ ഇനിയുള്ള ടി20 മത്സരങ്ങളിലേക്ക് ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാൻ ബിസിസിഐ തയാറാവുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഏഷ്യ കപ്പിലെ ഇന്ത്യയുടെ ദയനീയ പുറത്താവലിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആവശ്യം ഉയർന്നത് മലയാളി താരം സഞ്ജുസാംസണെ ഇന്ത്യ ടി20 ഫോർമറ്റിലേക്ക് പരിഗണിക്കണം എന്നാണ്. ഏഷ്യ കപ്പിൽ സ്ക്വാഡിൽ ഉണ്ടായിരുന്ന റിഷബ് പന്തിന്റ മോശം ഫോമാണ് ഇതിന് കാരണം.

ഇപ്പോഴിതാ, സോഷ്യൽ മീഡിയയിലെ സഞ്ജുവിന് വേണ്ടിയുള്ള മുറവിളിക്ക് പരിഹാരമാവുകയാണ്. സഞ്ജുവിനെ ഇനിയുള്ള ടി20 മത്സരങ്ങളിലേക്ക് ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാൻ ബിസിസിഐ തയാറാവുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ.

സഞ്ജുവിന് ബിസിസിഐ അവസരം നൽകുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുകൾ ചെയ്യുകയും ചെയ്തിരുന്നു.

ഇനി ഇന്ത്യയ്ക്ക് ടി20 ലോകകപ്പിന് മുന്നോടിയായി സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ എന്നീ ടീമുകളോടാണ് മത്സരങ്ങൾ ഉള്ളത്. ഈ പരമ്പരയ്ക്കായിരിക്കും സഞ്ജുവിനെ പരിഗണിക്കുക. ഈ പരമ്പരകളിൽ സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാനായാൽ സഞ്ജുവിന് ലോകകപ്പ് ടീമിലേക്ക് വിളിയെത്തിയേക്കും.

ഓസ്ട്രേലിയൻ പിച്ചിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള സഞ്ജുവിന് ടി20 ലോകകപ്പിൽ അവസരം നൽകണമെന്ന് രവി ശാസ്ത്രി അടക്കമുള്ള മുൻ താരങ്ങൾ അഭിപ്രായപ്പെട്ടിരുന്നു.

കൂടുതൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇന്ത്യൻ ക്യാമ്പിലേക്ക്, മുൻപിൽ ATK മോഹൻ ബഗാൻ

ഇത് ഫൈനലാണ്, വിജയം മാത്രമാണ് ലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്‌സ്(R) പരിശീലകൻ