in ,

LOVELOVE LOLLOL

കൂടുതൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇന്ത്യൻ ക്യാമ്പിലേക്ക്, മുൻപിൽ ATK മോഹൻ ബഗാൻ

സെപ്റ്റംബർ മാസത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ഫുട്ബോൾ ക്യാമ്പിലേക്കുള്ള താരങ്ങളെ ഷോർട്ലിസ്റ്റ് ചെയ്തു കഴിഞ്ഞെന്ന് മാർക്കസ് മെർഗുൽഹോ.

സെപ്റ്റംബർ മാസത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ഫുട്ബോൾ ക്യാമ്പിലേക്കുള്ള താരങ്ങളെ ഷോർട്ലിസ്റ്റ് ചെയ്തു കഴിഞ്ഞെന്ന് മാർക്കസ് മെർഗുൽഹോ.

ഈ മാസത്തിൽ വിയറ്റ്‌നാമിൽ വെച്ച് നടക്കുന്ന സൗഹൃദ മത്സരങ്ങളിൽ വിയറ്റ്‌നാം, സിങ്കപ്പൂർ ടീമുകളെയാണ് ഇന്ത്യൻ ഫുട്ബോൾ ടീം നേരിടുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളിൽ ATK മോഹൻ ബഗാനിൽ നിന്നാണ് കൂടുതൽ താരങ്ങൾ ഇന്ത്യൻ ക്യാമ്പിൽ പങ്കെടുക്കുന്നത്. ATK മോഹൻ ബഗാന്റെ 9 താരങ്ങൾക്കാണ് ഇന്ത്യൻ ക്യാമ്പിലേക്ക് ക്ഷണം ലഭിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിൽ നിന്നും ബാംഗ്ലൂരു എഫ്സിയിൽ നിന്നും 6 താരങ്ങളും, ഹൈദരാബാദ് എഫ്സി (4), എഫ്സി ഗോവ (4), മുംബൈ സിറ്റി എഫ്സി (4), ജംഷഡ്പൂർ എഫ്സി (2), ചെന്നൈയിൻ എഫ്സി (2), ഒഡിഷ എഫ്സി (1) എന്നിങ്ങനെയാണ് മറ്റു ക്ലബ്ബുകൾ.

ഫിഫ വിലക്ക് കാരണം ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരങ്ങൾ മുടങ്ങുമെന്ന് കരുതിയെങ്കിലും ഉടൻ തന്നെ ഫിഫ വിലക്ക് പിൻവലിച്ചതോടെ നിശ്ചയിച്ച പ്രകാരം മത്സരങ്ങൾ നടക്കും.

ഇന്ത്യയുടെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്ക് മുൻപായി കേരള ബ്ലാസ്റ്റേഴ്‌സുമായി ഇന്ത്യൻ ടീം സൗഹൃദ മത്സരം കളിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും, സമയപരിമിതി കാരണം ഈ മത്സരം ഉപേക്ഷിക്കേണ്ടി വന്നു.

ജിയാനുവിനെയും കബ്രയെയും ബ്ലാസ്റ്റേഴ്‌സ് ടീമിൽ കാണ്മാനില്ല?

ഒടുവിൽ സഞ്ജുവിന് വിളിയെത്തുന്നു; നിർണായക നീക്കവുമായി ബിസിസിഐ