in , ,

LOVELOVE CryCry LOLLOL OMGOMG AngryAngry

ജിയാനുവിനെയും കബ്രയെയും ബ്ലാസ്റ്റേഴ്‌സ് ടീമിൽ കാണ്മാനില്ല?

യു എ ഇ യിലെ പ്രീസീസൺ അവസാനിപ്പിച്ചു കേരളത്തിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിന്നും ചില താരങ്ങളെ കാണാൻ കഴിയാത്തത് ആരാധകർക്ക് സംശയങ്ങളും നിരാശയുമേകുന്നുണ്ട്

യു എ ഇ യിലെ പ്രീസീസൺ അവസാനിപ്പിച്ചു കേരളത്തിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിന്നും ചില താരങ്ങളെ കാണാൻ കഴിയാത്തത് ആരാധകർക്ക് സംശയങ്ങളും നിരാശയുമേകുന്നുണ്ട്.

ഹെർമൻ ജോത് കബ്രയും ഗ്രീക്ക് ഓസ്ട്രേലിയൻ മുന്നേറ്റ നിര താരമായ അപോസ്‌റ്റോലാസ് ജിയാനു എന്നിവരുടെ അസാന്നിധ്യമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ സംശയമുയർത്തുന്നത്.

യു എ ഇ യിലെ പ്രീസീസൺ പരിശീലനത്തിന് ശേഷം കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ഇരുതാരങ്ങളുമുണ്ടായിരുന്നില്ല.

ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സോഷ്യൽ മീഡിയകളിൽ പുറത്തുവിട്ട H16 sports സംഘടിപ്പിച്ച ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ദുബായിൽ നിനുമുള്ള യാത്രയയപ്പിന്റെ വീഡിയോയിലും ഈ താരങ്ങളുടെ അസാന്നിധ്യമാണുള്ളത്.

വ്യക്തിപരമായ കാരണങ്ങളാൽ ഇരുതാരങ്ങളും അൽപ്പം ദിവസത്തേക്ക് ടീമിൽ നിന്ന് വിട്ടുനിന്നതായിരിക്കാനുള്ള സാധ്യതകൾ തന്നെയാണുള്ളത്. എങ്കിലും ഉടൻ തന്നെ കബ്രയും ജിയാനുവും കൊച്ചിയിലുള്ള ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പം ചേരും.

അവർക്കെതിരെ മികച്ച പ്രകടനം നടത്തും – ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

കൂടുതൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇന്ത്യൻ ക്യാമ്പിലേക്ക്, മുൻപിൽ ATK മോഹൻ ബഗാൻ