in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബുമ്രയല്ല, സഞ്ജു; അയർലാൻഡിൽ പോസ്റ്റർ ബോയ് ആയി സഞ്ജു

സഞ്ജുവിന്റെ ഭാഗ്യ ഗ്രൗണ്ട് കൂടിയാണ് അയർലാൻഡ്. കഴിഞ്ഞ വർഷം അയർലാൻഡ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. രണ്ടാം ടി20യിൽ ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു വെറും 42 പന്തില്‍ നിന്ന് 4 സിക്‌സറും 9 ഫോറും അടക്കം 77 റണ്‍സാണ് മലയാളി താരം നേടിയത്.

മലയാളി താരം സഞ്ജു സാംസണ് അയർലാണ്ടിൽ ധാരാളം ആരാധകരുണ്ട്. കഴിഞ്ഞ വർഷം നടന്ന ഇന്ത്യ – അയർലാൻഡ് ടി20 പരമ്പരയിൽ ഗാല്ലറികളിൽ നിന്ന് സഞ്ജുവിന് വേണ്ടി ഉയർന്ന ആർപ്പ് വിളികൾ അതിന് ഉദാഹരണമാണ്.

സഞ്ജുവിന്റെ ഭാഗ്യ ഗ്രൗണ്ട് കൂടിയാണ് അയർലാൻഡ്. കഴിഞ്ഞ വർഷം അയർലാൻഡ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. രണ്ടാം ടി20യിൽ ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു വെറും 42 പന്തില്‍ നിന്ന് 4 സിക്‌സറും 9 ഫോറും അടക്കം 77 റണ്‍സാണ് മലയാളി താരം നേടിയത്.

സഞ്ജുവിന്റെ അന്താരാഷ്ട്ര ടി20 കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സാണിത്. സഞ്ജുവിന് അയർലാൻഡിൽ വലിയ ആരാധകരുള്ളതും അയർലാൻഡിലെ സഞ്ജുവിന്റെ മികച്ച പ്രകടനവും തന്നെയാണ് ഇത്തവണയും അയർലാൻഡ് ക്രിക്കറ്റ് ബോർഡിന്റെ പ്രധാന മാർക്കറ്റിങ്.

ഇന്ത്യ- അയർലാൻഡിൽ പര്യടനത്തിന് പോകുമ്പോൾ അയർലാൻഡ് ക്രിക്കറ്റ് ബോർഡ് ടിക്കറ്റുകൾ വിറ്റ് തീർക്കാൻ ഉപയോഗിക്കുന്നതും സഞ്ജുവിനെയാണ്. ഈ പരമ്പരയുടെ പോസ്റ്ററുകളിൽ നായകൻ ബുമ്രയുടെ ചിത്രത്തേക്കാൾ സഞ്ജുവിന്റെ ചിത്രമാണ് അയർലാൻഡ് ക്രിക്കറ്റ് ബോർഡ്‌ കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്.

സഞ്ജുവിനെ പോസ്റ്റർ ബോയ് ആകുന്നതിലൂടെ കൂടുതൽ മലയാളികളെ സ്റ്റേഡിയത്തിലെത്തിക്കാമെന്ന കണക്ക് കൂട്ടലിലാണ് അയർലാൻഡ് ക്രിക്കറ്റിൽ ബോർഡ്‌.

ഡയസിനെക്കാൾ കൂടുതൽ സാലറി?അൽവാരോ വസ്കസ് ഗോവ വിട്ടു, അടുത്ത ടീം ഏതാണ്?

നൂറ്റാണ്ടിന്റെ റെക്കോർഡ്; ക്രിസ്റ്റ്യാനോയെ പിന്നിലാക്കി മെസ്സിയ്ക്ക് വീണ്ടുമൊരു റെക്കോർഡ്