വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ഓരോ ടീമുകളും ട്രാൻസ്ഫർ മാർക്കറ്റിൽ ഉൾപ്പെടെ നിരവധി ശ്രദ്ധയോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. സെപ്റ്റംബർ മാസത്തോടെയാണ് പുതിയ ഐഎസ്എൽ സീസണിന് കുറിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായിരുന്ന സ്പാനിഷ് താരം അൽവാരോ വസ്കസ് വരാൻ പോകുന്ന സീസണിൽ എഫ് സി ഗോവയോടൊപ്പം തുടരുമോ ഇല്ലയോ എന്നാണ് ആരാധകർക്ക് സംശയം. പരിശീലകൻ ഉൾപ്പെടെ എഫ് സി ഗോവ ടീമിൽ അടിമുടി മാറ്റങ്ങൾ വന്നപ്പോൾ 2024 വരെ കരാറുള്ള അൽവാരോ വസ്കസിന്റെ ഭാവിയും അനിശ്ചിതത്വത്തിൽ ആയിരുന്നു .
നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം അൽവാരോ വാസ്കസ് എഫ് സി ഗോവയുമായുള്ള തന്റെ കരാർ പരസ്പര ധാരണയോടെ അവസാനിപ്പിച്ചു എന്നാണ് സൂചിപ്പിക്കുന്നത്. ഒരു വർഷം കൂടി എഫ്സി ഗോവ ടീമിനോടൊപ്പം കരാർ ശേഷിക്കുന്നുണ്ടെങ്കിലും വരാൻ പോകുന്ന സീസണിൽ ഗോവയുടെ പ്ലാനുകളിൽ അൽവാരോ വസ്കസ് ഇല്ല എന്നതാണ് താരം ക്ലബ്ബ് വിടാനുള്ള പ്രധാന കാരണമായി കാണുന്നത്.
അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായിരുന്ന പെരേര ഡയസ് മുംബൈ സിറ്റി എഫ്സിയിൽ നിന്നും സ്വന്തമാക്കുന്നതിന്റെ ഇരട്ടി തുകയാണ് അൽവാരോ വസ്കസ് ഗോവ ടീമിനോടൊപ്പം സാലറിയായി വാങ്ങുന്നത്. അൽവാരോ വസ്കസിന്റെ അടുത്ത ക്ലബ് ഏതാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.