in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

നൂറ്റാണ്ടിന്റെ റെക്കോർഡ്; ക്രിസ്റ്റ്യാനോയെ പിന്നിലാക്കി മെസ്സിയ്ക്ക് വീണ്ടുമൊരു റെക്കോർഡ്

ഇന്നലെ രണ്ട് ഗോളുകൾ നേടിയ മെസ്സി അമേരിക്കയിൽ ഇത് വരെ 4 മത്സരങ്ങളിൽ നിന്നായി 7 ഗോളുകൾ നേടിയിരിക്കുകയാണ്. ഇന്നലെത്തെ ഗോൾ നേട്ടത്തോടെ മെസ്സി മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

അമേരിക്കയിൽ മെസ്സി തകർത്താടുകയാണ്. ഇന്നലെ എഫ്സി ഡാല്ലസുമായ മത്സരത്തിൽ നിന്നും തോൽ‌വിയിൽ നിന്നും ടീമിനെ വിജയത്തില്ലെത്തിച്ച് മെസ്സി ഒരിക്കൽ കൂടി ഇന്റർ മിയാമിയുടെ രക്ഷകനായി.

ഇന്നലെ മിയാമി തോൽക്കുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് മെസ്സി അവസാന മിനിറ്റുകളിൽ ഒരു സുന്ദര ഫ്രീ കിക്ക് ഗോൾ നേടി മത്സരം 4-4 എന്നാ നിലയിലാക്കുന്നത്. പിന്നീട് ഷൂട്ട്‌ ഔട്ടിലേക്ക് പോയ മത്സരത്തിൽ അവസാനം മിയാമി വിജയിക്കുകയായിരുന്നു.

ഇന്നലെ രണ്ട് ഗോളുകൾ നേടിയ മെസ്സി അമേരിക്കയിൽ ഇത് വരെ 4 മത്സരങ്ങളിൽ നിന്നായി 7 ഗോളുകൾ നേടിയിരിക്കുകയാണ്. ഇന്നലെത്തെ ഗോൾ നേട്ടത്തോടെ മെസ്സി മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി പ്ലേ ഓഫുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ് മെസ്സി സ്വന്തമാക്കിയത്. ഈ റെക്കോർഡ് നേരത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പക്കലായിരുന്നു.

222 മത്സരങ്ങളിൽ നിന്ന് 140 ഗോളുകളായിരുന്നു റൊണാൾഡോ നേടിയിരുന്നത്. അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന മെസ്സി ഇപ്പോൾ ഈ രണ്ടു ഗോളുകൾ നേടിയതോടുകൂടി റൊണാൾഡോയെ മറികടന്നു കഴിഞ്ഞു. 220 മത്സരങ്ങളിൽ നിന്ന് 142 ഗോളുകളാണ് മെസ്സി പ്ലേ ഓഫുകളിൽ നേടിയിട്ടുള്ളത്.

ബുമ്രയല്ല, സഞ്ജു; അയർലാൻഡിൽ പോസ്റ്റർ ബോയ് ആയി സഞ്ജു

ഗ്രീക്ക് ലീഗിൽ കളിക്കുന്ന ടീമിൽ നിന്നും യൂറോപ്യൻ പരിശീലനം നേടി ബ്ലാസ്റ്റേഴ്സിന്റെ പുലിക്കുട്ടി ഇങ്ങെത്തി??