in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

സഞ്ജു ഏഷ്യ കപ്പിന്; ആരാധകർക്ക് സന്തോഷവാർത്ത

ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന ഏഷ്യകപ്പിൽ സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് പുതിയ റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദിന ലോകകപ്പിനുള്ള ടീമിന്റെ എകദേശ രൂപമായിരിക്കും ഏഷ്യകപ്പിന് ഇറങ്ങുക.

വിൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ അവസരം ലഭിച്ചെങ്കിലും ആ മത്സരത്തിൽ സഞ്ജുവിന് മികച്ച പ്രകടനം കാഴ്ച വെയ്ക്കാനായില്ല. എന്നാൽ മൂന്നാം മത്സരത്തിൽ അർദ്ധസെഞ്ച്വറിയോടെ സഞ്ജു ഇന്ത്യയുടെ വിജയത്തിന് നിർണായക പങ്ക് വഹിച്ചു.

ആദ്യ ടി20 യിൽ റൺഔട്ടിൽ പുറത്തായെങ്കിലും ഈ പ്രകടനത്തിലൂടെ സഞ്ജു ഇന്ത്യൻ ടീമിൽ നിന്നും പുറത്താവില്ലെന്ന സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന ഏഷ്യകപ്പിൽ സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് പുതിയ റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദിന ലോകകപ്പിനുള്ള ടീമിന്റെ എകദേശ രൂപമായിരിക്കും ഏഷ്യകപ്പിന് ഇറങ്ങുക.

ഇന്ത്യയുടെ മധ്യനിര താരങ്ങളായ ശ്രേയസ് അയ്യർ, ലോകേഷ് രാഹുൽ എന്നിവർക്ക് ഏഷ്യ കപ്പിന് മുന്നോടിയായി ഫിറ്റ്നസ് വീണ്ടെടുക്കാനാവില്ല എന്നുറപ്പായിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഏഷ്യ കപ്പിൽ ഒരു വിക്കറ്റ് കീപ്പർ മധ്യനിര താരത്തെ ആവശ്യമാണ്. ശ്രേയസും ലോകേഷും ഫിറ്റ്‌നസ് വീണ്ടെടുക്കാത്ത സാഹചര്യത്തിൽ സഞ്ജുവിനെ തന്നെ ഏഷ്യകപ്പിന് പരിഗണിക്കാനാണ് സെലക്ടർമാരുടെ തീരുമാനം.

അവൻ ടീമിലില്ലെങ്കിൽ ഇന്ത്യ ലോകകപ്പിൽ പരാജയപ്പെടും; പ്രവചനവുമായി ഇതിഹാസ താരം

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ സ്വന്തമാക്കി എതിരാളികൾ അണിഞ്ഞൊരുങ്ങുന്നു??