ഈ വർഷത്തെ ഏകദിനലോകകപ്പ് നടക്കാൻ ഇനി മാസങ്ങൾ മാത്രമേ ബാക്കിയുള്ളു. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പ് കിരീടം ഇന്ത്യയും ലക്ഷ്യം വെയ്ക്കുന്നുണ്ട്.
ഇത് വരെയും ഇന്ത്യ ലോകകപ്പിന് അയക്കുന്ന ടീമിനെ പറ്റി ആരാധകർക്ക് വ്യക്തമായ ധാരണയില്ല. അതിനാൽ ആരാധകരും ആകാംഷയിലാണ്. സെപ്റ്റംബർ രണ്ടിനാണ് ലോകകപ്പിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിക്കാനുള്ള അവസാന തിയതി.
ലോകകപ്പിന് മാസങ്ങൾ ബാക്കി നിൽക്കെ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.
ഇന്ത്യൻ നിരയിൽ പരിക്കേറ്റ ജസ്‌പ്രീത് ബുമ്ര തിരിച്ചെത്തിയാൽ മാത്രമേ ഇന്ത്യയ്ക്ക് ലോകകപ്പിൽ സാധ്യതയുള്ളുവെന്നാണ് കൈഫിന്റെ പ്രവചനം. ബുമ്രയ്ക്ക് ഇന്ത്യൻ ടീമിൽ ബാക്ക്അപ്പ് ഇല്ലാ എന്നും ബുമ്ര ഇല്ലെങ്കിൽ ഞങ്ങൾ പരാജയപ്പെടുമെന്നാണ് കൈഫിന്റെ വാക്കുകൾ.
അതേ സമയം നീണ്ട നാളത്തെ പരിക്കിന് ശേഷം ബുമ്ര ഇപ്പോൾ തിരിച്ചെത്തിയിരിക്കുകയാണ്. അയർലാണ്ടിനെതിരെയുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത് ബുമ്രയാണ്.