in ,

LOLLOL LOVELOVE CryCry OMGOMG AngryAngry

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ സ്വന്തമാക്കി എതിരാളികൾ അണിഞ്ഞൊരുങ്ങുന്നു??

സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിന് മുന്നോടിയായി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മുൻ ബ്ലാസ്റ്റേഴ്സ് താരങ്ങളെ സ്വന്തമാക്കിയിരിക്കുകയാണ് ബാംഗ്ലൂരു എഫ് സി, കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മുൻപ് ജഴ്സിയണിഞ്ഞ താരങ്ങളെയാണ് ബാംഗ്ലൂരു തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്

സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിന് മുന്നോടിയായി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മുൻ ബ്ലാസ്റ്റേഴ്സ് താരങ്ങളെ സ്വന്തമാക്കിയിരിക്കുകയാണ് ബാംഗ്ലൂരു എഫ് സി, കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മുൻപ് ജഴ്സിയണിഞ്ഞ താരങ്ങളെയാണ് ബാംഗ്ലൂരു തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്.

കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായി പ്രവർത്തിച്ച ഗോവൻ സ്വദേശി ജെസലിനെയാണ് ബാംഗ്ലൂരു എഫ്സി ഇത്തവണ ടീമിൽ എത്തിച്ചത്, കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി നിരവധി മത്സരങ്ങൾ കളിച്ച വിംഗ് ബാക്ക് താരമായ ജെസലിനെ ടീമിൽ എത്തിച്ചത് ബാംഗ്ലൂരിന് വരും സീസണിൽ ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

2015 കേരള ബ്ലാസ്റ്റേഴ്സിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ച കർണാടക സ്വദേശിയായ ഡിഫൻസീവ് താരം ശങ്കർ സാമ്പിങ്ങിരാജാണ് മറ്റൊരു താരം. കഴിഞ്ഞ സീസണിൽ ഐ ലീഗ് ചാമ്പ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനു വേണ്ടി ബൂട്ട് കെട്ടിയ താരം ഇത്തവണ ബാംഗ്ലൂരു എഫ്സിയിലെ കളിച്ചേക്കുമെന്നാണ് ഖേൽ നൗവിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

28 വയസ്സുകാരനായ താരം ഐഎസ്എല്ലിൽ എടികെ, പൂനെ സിറ്റി, ഹൈദരാബാദ്, കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. കൂടാതെ 2013 – 2016 കാലഘട്ടത്തിൽ ഐ ലീഗ് ടീമായിരുന്ന ബാംഗ്ലൂരിന് വേണ്ടിയും മുൻപ് താരം കളിച്ചിട്ടുണ്ട്.

സഞ്ജു ഏഷ്യ കപ്പിന്; ആരാധകർക്ക് സന്തോഷവാർത്ത

മറ്റൊരു മലയാളി കൂടി ജംഷഡ്പൂർ എഫ്‌സിയുടെ ഡ്യൂറൻഡ് കപ്പ് സ്‌ക്വാഡിൽ