in , ,

LOVELOVE OMGOMG AngryAngry LOLLOL CryCry

ഇന്ത്യൻ യുവനിരയെ നയിക്കാൻ സഞ്ജു സാംസൺ; ലോകകപ്പിന് മുമ്പേ സഞ്ജുവിന് ക്യാപ്റ്റൻസിയിലൊരു അഗ്നിപരീക്ഷ

ഏകദിന ലോകകപ്പ് വരാനിരിക്കുന്നതിനാൽ അയർലാൻഡ് പരമ്പരയിൽ സീനിയർ താരങ്ങൾക്ക് ഇന്ത്യ വിശ്രമം അനുവദിക്കും. നിലവിലെ ടി20 നായകൻ ഹർദിക് പാണ്ട്യയെ ലോകകപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കേയുള്ള ഈ ഐറിഷ് പരമ്പരയിൽ ബിസിസിഐ ഉൾപ്പെടുത്തില്ല. കാരണം താരത്തിന് പരിക്കേറ്റാൽ ലോകക്കപ്പിൽ ഇന്ത്യയ്ക്ക് അത് വലിയൊരു ക്ഷീണമാകും.

ഇന്ത്യ- വിൻഡീസ് പരമ്പരയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ വീണ്ടും കളത്തിലിറങ്ങുന്നത് എന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ട്. വെസ്റ്റിൻഡീസ് പര്യടനത്തിന് ശേഷം ഇന്ത്യ പോകുന്നത് അയർലൻഡിലേക്കായിരിക്കും. അവിടെ മൂന്ന് മത്സര ടി20 പരമ്പരയിലാണ് ഇന്ത്യ കളിക്കുക.

ഏകദിന ലോകകപ്പ് വരാനിരിക്കുന്നതിനാൽ അയർലാൻഡ് പരമ്പരയിൽ സീനിയർ താരങ്ങൾക്ക് ഇന്ത്യ വിശ്രമം അനുവദിക്കും. നിലവിലെ ടി20 നായകൻ ഹർദിക് പാണ്ട്യയെ ലോകകപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കേയുള്ള ഈ ഐറിഷ് പരമ്പരയിൽ ബിസിസിഐ ഉൾപ്പെടുത്തില്ല. കാരണം താരത്തിന് പരിക്കേറ്റാൽ ലോകക്കപ്പിൽ ഇന്ത്യയ്ക്ക് അത് വലിയൊരു ക്ഷീണമാകും.

അതിനാൽ പാണ്ട്യ ഇല്ലാതെ ഇന്ത്യ അയർലാൻഡിൽ ടി20 കളിക്കാനിറങ്ങുമ്പോൾ ഏകദിന ലോകകപ്പിൽ ഇടം പിടിക്കാൻ സാധ്യത ഇല്ലാത്ത താരങ്ങളായിരിക്കും ഈ പരമ്പരയിൽ കൂടുതലായും ഉണ്ടാവുക. ക്രിക്കറ്റ് വെബ്സൈറ്റുകളുടെ നിരീക്ഷണമനുസരിച്ച് സഞ്ജുവിനായിരിക്കും ഈ പരമ്പരയിലെ നായക ചുമതല.

അയർലാൻഡ് പരമ്പരയിൽ ഇഷാൻ കിഷനും, റുതുരാജ് ഗെയിക്ക്വാദും ഇന്ത്യയുടെ ഓപ്പണർമാരായെത്താനാണ് സാധ്യത. യശസ്വി ജയ്സ്വാളും ടീമിൽ ഇടം പിടിച്ചേക്കും. രാഹുൽ ത്രിപാതിയും അയർലൻഡ് പര്യടനത്തിലൂടെ ടീമിൽ തിരിച്ചെത്തിയേക്കും.വിൻഡീസ് പരമ്പരയിൽ ഇടം ലഭിക്കാത്ത റിങ്കു സിങ് ഈ പരമ്പരയിൽ അരങ്ങേറ്റം കുറിച്ചേക്കും.

തിലക് വർമ്മ, കൃണാൽ പാണ്ട്യ, വാഷിങ്ടൺ സുന്ദർ, മോഹിത് ശർമ്മ എന്നിവരും ഈ പരമ്പരയിൽ ഇടം പിടിക്കാൻ സാധ്യതയുണ്ടെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഇത്തരത്തിലൊരു ടീമിനെ ഇന്ത്യ കളത്തിലിറക്കുമ്പോൾ ഐപിഎല്ലിൽ നായക പരിചയമുള്ള സഞ്ജു തന്നെയായിരിക്കും ഈ ടീമിനെ നയിക്കുക.

സഹലിനെ മോഹൻ ബഗാന് കൊടുത്ത് പ്രീതം കോട്ടാലിനെയും പണവും വാങ്ങാൻ ബ്ലാസ്റ്റേഴ്‌സ്..

നാളെ കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലനം ആരംഭിക്കും, തുടർന്ന് കൊൽക്കത്തയിലേക്ക്..