in ,

OMGOMG LOVELOVE LOLLOL CryCry

നാളെ കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലനം ആരംഭിക്കും, തുടർന്ന് കൊൽക്കത്തയിലേക്ക്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനു മുന്നോടിയായി നടക്കുന്ന പ്രീസീസൺ പരിശീലനത്തിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഒരുങ്ങുകയാണ്, കൊച്ചിയിലെ പ്രീസീസൺ പരിശീലനം കഴിഞ്ഞാണ് ടീം ഡ്യൂറണ്ട് കപ്പിന് പോവുക

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനു മുന്നോടിയായി നടക്കുന്ന പ്രീസീസൺ പരിശീലനത്തിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഒരുങ്ങുകയാണ്, കൊച്ചിയിലെ പ്രീസീസൺ പരിശീലനം കഴിഞ്ഞാണ് ടീം ഡ്യൂറണ്ട് കപ്പിന് പോവുക.

കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ഡ്യുറണ്ട് കപ്പിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി യു എ ഇ യിൽ പ്രീസീസൺ പരിശീലനവും സൗഹൃദ മത്സരവും കളിക്കാൻ പോകും, 15 ദിവസം നീണ്ടുനിൽക്കുന്ന യു എ ഇ പ്രീസീസൺ ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ കളിക്കുവാൻ വേണ്ടി മടങ്ങിയെത്തും.

എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ കൊച്ചിയിലെ പ്രീസീസൺ പരിശീലനം നാളെ തുടങ്ങുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കൊച്ചിയിൽ വെച്ച് നാളെ ആരംഭിക്കുന്ന പ്രീസീസൺ പരിശീലനത്തിനു ശേഷം ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്തയിലേക്ക് പോകും.

ഡ്യുറണ്ട് കപ്പിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് മുതൽ സെപ്റ്റംബർ ആദ്യം വരെ ഒരു മാസം നീണ്ടുനിൽക്കുന്ന ഡ്യുറണ്ട് കപ്പിൽ ഐഎസ്എലിൽ നിന്നും ഐ ലീഗിൽ നിന്നുമുൽ ടീമുകൾ തമ്മിൽ ഏറ്റുമുട്ടും.

ഇന്ത്യൻ യുവനിരയെ നയിക്കാൻ സഞ്ജു സാംസൺ; ലോകകപ്പിന് മുമ്പേ സഞ്ജുവിന് ക്യാപ്റ്റൻസിയിലൊരു അഗ്നിപരീക്ഷ

സഹലിന് പിന്നാലെ രാഹുലും ബ്ലാസ്റ്റേഴ്സിന് പുറത്തേക്ക്? ബ്ലാസ്റ്റേഴ്സ് തകർന്നടിയുന്നു?