in , ,

LOLLOL AngryAngry OMGOMG CryCry LOVELOVE

രോഹിതിനോട്‌ സഞ്ജു ചെയ്തത് കൊടുംച്ചതി; ചിത്രങ്ങൾ വൈറലാവുന്നു

ഇന്നലത്തെ മത്സരത്തിൽ മുംബൈ വിജയിച്ചെങ്കിലും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത് മുംബൈ നായകൻ രോഹിത് ശർമയുടെ പുറത്താവലാണ്. മത്സരത്തിൽ അഞ്ചു പന്തിൽ മൂന്ന് റൺസ് നേടിയാണ് രോഹിത് ശർമ പുറത്തായത്.

ഇന്നലെ നടന്ന ഐപിഎൽ പോരാട്ടത്തിൽ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസിനെ ആറ് വിക്കറ്റുകൾക്ക് മുംബൈ ഇന്ത്യൻസ് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽസ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 212 എന്ന കൂറ്റൻ സ്കോർ നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ മൂന്നു പന്തുകളും ആറു വിക്കറ്റുകളും അവശേഷിക്കെ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു.

ഇന്നലത്തെ മത്സരത്തിൽ മുംബൈ വിജയിച്ചെങ്കിലും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത് മുംബൈ നായകൻ രോഹിത് ശർമയുടെ പുറത്താവലാണ്. മത്സരത്തിൽ അഞ്ചു പന്തിൽ മൂന്ന് റൺസ് നേടിയാണ് രോഹിത് ശർമ പുറത്തായത്.

എന്നാൽ രോഹിത്തിന്റെ പുറത്താവലുമായി ബന്ധപ്പെട്ടുകൊണ്ട് ചില വിവാദങ്ങളും സമൂഹമാധ്യമങ്ങൾ നടക്കുകയാണ്. ഇന്നലെ സന്ദീപ് ശർമയാണ് രോഹിത് ശർമയുടെ വിക്കറ്റ് വീഴ്ത്തിയത്. സന്ദീപിന്റെ ബോളിൽ വിക്കറ്റിന് തൊട്ടു പിറകിലായി തന്നെയാണ് കീപ്പർ സഞ്ജു സാംസൺ നിന്നിരുന്നത്. സന്ദീപെറിഞ്ഞ പന്തിൽ ബൗൾഡായെയാണ് രോഹിത് ശർമ പുറത്തായത് എന്നാണ് അമ്പയർ വിധിച്ചത്.

എന്നാൽ സന്ദീപിന്റെ പന്ത് ബെയ്സിലേക്ക് അല്ല കൊണ്ടതെന്നും സഞ്ജുവിന്റെ ഗ്ലൗസ് തട്ടിയാണ് ബെയിൽസ് വീണത് എന്ന വാദമാണ് പലരും സമൂഹമാധ്യമങ്ങളിലൂടെ കുറിക്കുന്നത്. ഇതിന് തെളിവായി ചില ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവെക്കുന്നുണ്ട്.

ഗ്ലൗസ് ഉപയോഗിച്ച് വീഴ്ത്തിയാണ് രോഹിത്തിനെ സഞ്ജു പുറത്താക്കിയതെന്നും ഇത് സഞ്ജുവിന്റെ ചതിയാണെന്നും സഞ്ജുവിന്റെ മോശം നടപടിയാണെന്നും ചില ആരാധകർ സമൂഹമാധ്യമങ്ങളുടെ വാദിക്കുന്നുണ്ട്. എന്നാൽ ഇതിന് മറുവാദമായി രാജസ്ഥാൻ ആരാധകരും സഞ്ജു ആരാധകരും രംഗത്തുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട സൂപ്പർ താരത്തിനെ പൊക്കി ഐഎസ്എൽ ക്ലബ്ബ്?

കരാറിലുള്ള രണ്ട് ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്?