ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മയുടെ ഒളിക്യാമറ വെളിപ്പെടുത്തലിൽ ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ തന്നെയാണ് പുറത്ത് വന്നത്. രോഹിതും വിരാട് കോഹ്‌ലിയും തമ്മിലുള്ള ഈഗോ പ്രശ്‍നങ്ങളും താരങ്ങളുടെ മരുന്നടിയും സൗരവ് ഗാംഗുലിയുടെ ഇടപെടൽ അടക്കമുള്ള ഗുരുതരമായ കാര്യങ്ങളാണ് ചെത്താൻ ശർമ്മയുടെ ഒളിക്യാമറ വെളിപ്പെടുത്തലിൽ പുറത്ത് വന്നത്.
മലയാളി താരം സഞ്ജു സാംസണിന്റെ കാര്യത്തിലും ചേതൻ ശർമയെ ചില വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. സഞ്ജുവിന്റെ ആരാധകരുടെ ശല്യം മൂലമാണ് പലപ്പോഴും സഞ്ജുവിനെ ടീമിൽ ഉള്‍പ്പെടുത്തിയത് എന്നാണ് ചേതൻ ശർമയുടെ വാക്കുകൾ.
സഞ്ജുവിനെ ടീമിൽ എടുല്ത്തിലെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ സഞ്ജുവിന്റെ ആരാധകർ വിമർശനവുമായി രംഗത്തെത്താറുണ്ട്. അതുകൊണ്ടാണ്സഞ്ജുവിന് ടീമിൽ അവസരം കിട്ടുന്നതെന്നും ചേതൻ ശർമ്മ വെളിപ്പെടുത്തുന്നു.
കൂടാതെ ഇഷാന്‍ കിഷന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും പ്രകടനങ്ങള്‍ സഞ്ജു സാംസണ്‍, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരുടെ കരിയറിനെ അപകടത്തില്‍ ആക്കിയതായും ചേതൻ ശർമ്മ ഒളി ക്യാമറയില്‍ പറയുന്നുണ്ട്.
സഞ്ജുവിന്റെ പ്രകടനം കണ്ട് അദ്ദേഹത്തെ ടീമിൽ എടുക്കാൻ ബിസിസിഐയ്ക്ക് ടീമിൽ എടുക്കാൻ താൽപര്യം ഉണ്ടായിരുന്നില്ല എന്നും സ്മൂഹ മാധ്യമങ്ങളിലെ വിമർശനങ്ങൾ ഭയന്ന് കൊണ്ട് മാത്രം വിമർശകരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമാണ് സഞ്ജുവിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരുന്നത് എന്ന വാദം നേരത്തെ ആരാധകർക്കുണ്ടായിരുന്നു. അത് സാധുകരിക്കുന്നതാണ് ചേതൻ ശർമയുടെ വെളിപ്പെടുത്തൽ.