in , ,

LOVELOVE

സഞ്ജു ലോകോത്തര പ്രതിഭയുള്ള താരമായി മാറും; പക്ഷെ അതിന് ചെയ്യേണ്ടത് ഒരു കാര്യം മാത്രം

വിൻഡീസിനെതിരെ ആദ്യമത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സഞ്ജുവിന് സാധിച്ചില്ല. ആകെ 12 റൺസ് നേടാൻ മാത്രമേ സഞ്ജുവിന് നേടാൻ സാധിച്ചുള്ളൂ. എന്നാൽ രണ്ടാം ഏകദിനത്തിൽ സഞ്ജു ഒരു അർദ്ധസെഞ്ച്വറി നേടി അതിനുള്ള പ്രായശ്ചിത്തം ചെയ്തു. രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെ വിജയത്തിൽ ഏറെ നിർണായകമായത് സഞ്ജുവിനെയും ശ്രേയസ് അയ്യരുടേയും കൂട്ടുകെട്ടാണ്. ആ മത്സരത്തിൽ സഞ്ജു പുറത്തായത് ദീപക് ഹൂഡയുടെ ഒരു തെറ്റായതീരുമാനത്തിലായിരുന്നു. അല്ലായിരുന്നുവെങ്കിൽ കൂടുതകൾ റൺസ് കണ്ടെത്താൻ സഞ്ജുവിന് സാധിച്ചേനെ.

വിമർശനങ്ങൾക്കും അവഗണനകൾക്കുമിടയിൽ കിട്ടിയ അവസരം കൃത്യമായി ഉപയോഗപ്പെടുത്താൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. ഒരുപാട് നാളുകളായി ബിസിസിഐ അദ്ദേഹത്തിന് കൃത്യമായ പരിഗണന കൊടുത്തിരുന്നില്ല. എന്നാൽ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ സഞ്ജുവിന് അവസരം ലഭിക്കുകയും ചെയ്തതോടെ സഞ്ജു തന്റെ കഴിവ് പുറത്തെടുക്കുകയും ചെയ്തു.

ആദ്യമത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സഞ്ജുവിന് സാധിച്ചില്ല. ആകെ 12 റൺസ് നേടാൻ മാത്രമേ സഞ്ജുവിന് നേടാൻ സാധിച്ചുള്ളൂ. എന്നാൽ രണ്ടാം ഏകദിനത്തിൽ സഞ്ജു ഒരു അർദ്ധസെഞ്ച്വറി നേടി അതിനുള്ള പ്രായശ്ചിത്തം ചെയ്തു.

രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെ വിജയത്തിൽ ഏറെ നിർണായകമായത് സഞ്ജുവിനെയും ശ്രേയസ് അയ്യരുടേയും കൂട്ടുകെട്ടാണ്. ആ മത്സരത്തിൽ സഞ്ജു പുറത്തായത് ദീപക് ഹൂഡയുടെ ഒരു തെറ്റായതീരുമാനത്തിലായിരുന്നു. അല്ലായിരുന്നുവെങ്കിൽ കൂടുതകൾ റൺസ് കണ്ടെത്താൻ സഞ്ജുവിന് സാധിച്ചേനെ.

മികച്ച പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെ പറ്റി അഭിപ്രായവുമായി രംഗത്തുവന്നിരിക്കുകയാണ് മുൻ പാക് താരമായ ഡാനിഷ് കനേരിയ. സഞ്ജു ഒരു പ്രതിഭയുള്ള താരമാണ് എന്നും അദ്ദേഹത്തിന് ബിസിസിഐ സ്ഥിരമായി അവസരങ്ങൾ നൽകിയാൽ അദ്ദേഹം ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളായി മാറുമെന്നാണ് ഡാനിഷ് കനേറിയയുടെ അഭിപ്രായം.

ബിസിസിഐ ഏതെങ്കിലും ചില പരമ്പരകൾ മാത്രം അദ്ദേഹത്തിന് അവസരം കൊടുക്കുന്നതിന് പകരം ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാക്കി മാറ്റിയാൽ അദ്ദേഹം ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകുന്ന ഒരു പ്രതിഭയായി മാറും എന്നാണ് ഡാനിഷ് കനേറിയയുടെ അഭിപ്രായം

ക്രിസ്റ്റ്യാനോ തിരഞ്ഞെടുക്കുന്ന ഏത് ക്ലബ്ബിലേക്കും അദ്ദേഹത്തെ വിട്ട് നൽകാം; പക്ഷെ…?; റോണോയ്ക്ക് തലവേദനയായി യുണൈറ്റഡിന്റെ പുതിയ ഉപാധി

ഗോളടി മിഷൻ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ്; പക്ഷെ തടസ്സമായി ബെംഗളൂരു എഫ്സി