in , ,

LOVELOVE LOLLOL AngryAngry CryCry OMGOMG

അവനെ പുറത്താക്കരുത്; സൂപ്പർ താരത്തെ ടീമിൽ നിലനിർത്താനൊരുങ്ങി സഞ്ജുവിന്റെ രാജസ്ഥാൻ

മോശം പ്രകടനം നടത്തുന്ന താരങ്ങളെ റിലീസ് ചെയ്യാനും, ഒരു പിടി മികച്ച യുവതാരങ്ങളെ ടീമിലെത്തിക്കാനുമാണ് രാജസ്ഥാൻ പദ്ധതിയിടുന്നത്. ഇതിനിടയിൽ ഒരു സൂപ്പർതാരത്തെ റിലീസ് ചെയ്യാതെ ടീമിൽ നിലനിർത്താൻ രാജസ്ഥാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ സീസണിൽ പേരിനൊത്ത പ്രകടനം നടത്താൻ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് സാധിച്ചിരുന്നില്ല. എന്നാൽ അടുത്ത സീസണിൽ കിരീടം ലക്ഷ്യമാക്കി ഇറങ്ങുന്ന രാജസ്ഥാൻ, ടീമിൽ വമ്പൻ മാറ്റങ്ങൾ വരുത്താൻ പദ്ധതിയിട്ടിരുന്നു.

മോശം പ്രകടനം നടത്തുന്ന താരങ്ങളെ റിലീസ് ചെയ്യാനും, ഒരു പിടി മികച്ച യുവതാരങ്ങളെ ടീമിലെത്തിക്കാനുമാണ് രാജസ്ഥാൻ പദ്ധതിയിടുന്നത്. ഇതിനിടയിൽ ഒരു സൂപ്പർതാരത്തെ റിലീസ് ചെയ്യാതെ ടീമിൽ നിലനിർത്താൻ രാജസ്ഥാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.

റോയൽസ് നിരയിൽ വലിയ രീതിയിൽ വിമർശനം കേട്ട യുവതാരം റിയാൻ പരാഗിനെ നിലനിർത്താനാണ് രാജസ്ഥാന്റെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് സീസണുകളായി രാജസ്ഥാൻ നിരയിൽ മോശം പ്രകടനം കാഴ്ചവെക്കുന്ന താരത്തെ അടുത്ത താരലേലത്തിന് മുന്നോടിയായി വിറ്റഴിക്കാൻ ആരാധകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താരത്തെ വിറ്റഴിക്കേണ്ട എന്ന നിലപാടിലാണ് മാനേജ്മെന്റ്.

ഇപ്പോൾ നടക്കുന്ന സയ്യിദ് മുസ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനമാണ് പരാഗ് നടത്തുന്നത്. ഇത്തരത്തിൽ ആഭ്യന്തര ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരത്തെ കൈവിട്ടാൽ അത് വലിയ തിരിച്ചടിയായിരിക്കും എന്ന കണക്കുകൂട്ടലാണ് രാജസ്ഥാൻ മാനേജ്മെന്റിന്റെത്.

കൂടാതെ അടുത്ത സീസണിൽ താരത്തിന് പുതിയ റോൾ നൽകാനും രാജസ്ഥാൻ തീരുമാനിച്ചിട്ടുണ്ട്. ബാറ്റിംഗ് ഓർഡറിൽ നാലാം പൊസിഷനിറക്കി താരത്തെ കളിപ്പിക്കാനാണ് മാനേജ്മെന്റ് നീക്കം. സ്ഥിരമായി ഒരു പൊസിഷനിൽ തന്നെ കളിച്ചാൽ താരത്തിന്റെ പ്രകടനം മെച്ചപ്പെടും എന്ന പ്രതീക്ഷയും ടീമിനുണ്ട്.

ഇന്ത്യൻ ഫുട്‍ബോളിൽ അപ്രതീക്ഷ നീക്കങ്ങൾ ജനറൽ സെക്രട്ടറിയെ പുറത്താക്കി

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി ക്രൊയേഷ്യൻ വമ്പന്മാരായ ഡൈനാമോ സാഗ്രെബ്💥…